വ​ഴി​പാ​ട്: അ​രി നി​ക്ഷേ​പി​ക്കാ​ൻ 12 ശേ​ഖ​ര​ണ​കേ​ന്ദ്ര​ങ്ങ​ൾ
Sunday, December 8, 2019 11:06 PM IST
ശ​ബ​രി​മ​ല: തീ​ർ​ഥാ​ട​ക​ർ ഇ​രു​മു​ടി​ക്കെ​ട്ടി​ൽ പ്ര​ധാ​ന വ​ഴി​പാ​ടാ​യി കൊ​ണ്ടു​വ​രു​ന്ന അ​രി ശേ​ഖ​രി​ക്കാ​ൻ സ​ന്നി​ധാ​ന​ത്തും മാ​ളി​ക പു​റ​ത്തു​മാ​യി 12 കേ​ന്ദ്ര​ങ്ങ​ൾ. സ​ന്നി​ധാ​ന​ത്തും മാ​ളി​ക​പ്പു​റ​ത്തും ഫ്ളൈ ​ഓ​വ​റി​ന് ഇ​രു​വ​ശ​ത്തും നാ​ല് അ​രി​ശേ​ഖ​ര​ണ കേ​ന്ദ്ര​ങ്ങ​ളു​ണ്ട്.
മ​ഹാ കാ​ണി​ക്ക, വ​ലി​യ ന​ട​പ്പ​ന്ത​ൽ ധ​ന​ല​ക്ഷ​മി ബാ​ങ്കി​ന് സ​മീ​പം, അ​യ്യ​പ്പ​സേ​വാ​സം​ഘം അ​ന്ന​ദാ​ന കേ​ന്ദ്രം മാ​ളി​ക​പ്പു​റ​ത്തി​ന് സ​മീ​പം മാ​ഗു​ണ്ട നി​ല​യം, 108 പ​ടി​ക​ൾ എ​ന്നി​ങ്ങ​നെ
അ​യ്യ​പ്പ​ഭ​ക്ത​ർ വി​രി​വ​യ്ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ ത​ന്നെ വ​ഴി​പാ​ട് അ​രി ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര​ങ്ങ​ളു​ണ്ട്.
ഉ​ണ​ക്ക​ല​രി​യും പ​ച്ച​രി​യും പ്ര​ത്യേ​ക​മാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. ദേ​വ​സ്വം ബോ​ർ​ഡ് ജീ​വ​ന​ക്കാ​രും ദി​വ​സ വേ​ത​ന​ക്കാ​രും വ​ഴി​പാ​ട് അ​രി ചാ​ക്കു​ക​ളി​ൽ ശേ​ഖ​രി​ച്ച് ട്രാ​ക്ട​റി​ൽ സ്റ്റോ​ർ റൂ​മി​ൽ എ​ത്തി​ച്ച് ക​ഴു​കി വൃ​ത്തി​യാ​ക്കും. വെ​ള്ള​യ​രി വെ​ള്ള നി​വേ​ദ്യ​ത്തി​നും ഉ​ണ​ക്ക​ല​രി അ​ര​വ​ണ​യി​ലും ഉ​പ​യോ​ഗി​ക്കും.
അ​ധി​കം വ​രു​ന്ന അ​രി ലേ​ലം ചെ​യ്ത് വി​ൽ​ക്കു​ക​യാ​ണ് പ​തി​വ്. അ​യ്യ​പ്പ​ഭ​ക്ത​ർ വ​ഴി​പാ​ട് അ​രി നി​ർ​ദ്ദി​ഷ്ട ശേ​ഖ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ത​ന്നെ നി​ക്ഷേ​പി​ക്ക​ണ​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.