വ​സ്തു ഉ​ട​മ​സ്ഥ​ർ കാ​ട് തെ​ളി​ക്ക​ണം
Sunday, December 8, 2019 11:08 PM IST
മ​ല്ല​പ്പ​ള്ളി: കാ​ർ​ഷി​ക​വി​ള​ക​ളും മ​റ്റും ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​മൃ​ഗ​ങ്ങ​ളെ തു​ര​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന പു​ര​യി​ട​ങ്ങ​ൾ വ​സ്തു ഉ​ട​മ​സ്ഥ​ർ ത​ന്നെ കാ​ട് തെ​ളി​ച്ച് വൃ​ത്തി​യാ​ക്ക​ണ​മെ​ന്ന് മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കാ​ട് പി​ടി​ച്ചു കി​ട​ക്കു​ന്ന പു​ര​യി​ട​ങ്ങ​ളി​ൽ പ​ക​ലു​റ​ങ്ങു​ന്ന പ​ന്നി​ക്കൂ​ട്ട​ങ്ങ​ളാ​ണ് കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തെ​ന്നും ഇ​വ പെ​റ്റു​പെ​രു​കി​യാ​ൽ ജീ​വി​തം ദുഃ​സ​ഹ​മാ​കു​മെ​ന്നും സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി. കു​ര​ങ്ങ്, മു​ള്ള​ൻ​പ​ന്നി, പെ​രു​മ്പാ​മ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ നാ​ട്ടു​വാ​സം ക​ർ​ഷ​ക​രെ​യും കാ​ർ​ഷി​ക മേ​ഖ​ല​യെ​യും കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലേ​ക്കാ​ണ് ത​ള്ളി​വി​ട്ടി​രി​ക്കു​ന്ന​തെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് രോ​ഹി​ണി ജോ​സ്, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ഇ​മ്മാ​നു​വേ​ൽ, കൃ​ഷി ഓ​ഫീ​സ​ർ ജോ​സ​ഫ് ജോ​ർ​ജ്, കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.