കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണ​ം: ജില്ലാതലത്തിൽ സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ ആ​ഘോ​ഷം
Monday, December 9, 2019 10:53 PM IST
പ​ത്ത​നം​തി​ട്ട: ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള കേ​ര​ള ബാ​ങ്കി​നെ ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ട് ന​യി​ക്ക​ണ​മെ​ന്ന് മ​ന്ത്രി കെ.​രാ​ജു. കേ​ര​ള ബാ​ങ്ക് പ​ത്ത​നം​തി​ട്ട ജി​ല്ലാ​ത​ല ആ​ഘോ​ഷം ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ക​ഴി​ഞ്ഞ ആ​റി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് കേ​ര​ള ബാ​ങ്ക് യാ​ഥാ​ര്‍​ഥ്യ​മാ​യ പ്ര​ഖ്യാ​പ​നം ന​ട​ത്തി.
പ​ല ത​ല​ത്തി​ല്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ന്ന​തി​നൊ​ടു​വി​ലാ​ണ് കേ​ര​ള ബാ​ങ്ക് എ​ന്ന സ്വ​പ്നം യാ​ഥാ​ര്‍​ഥ്യ​മാ​യ​ത്. റി​സ​ര്‍​വ് ബാ​ങ്കി​ല്‍ നി​ന്നും എ​ല്ലാ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്കു​മൊ​ടു​വി​ല്‍ കോ​ട​തി​യു​ടെ ഉ​ത്ത​ര​വോ​ടു കൂ​ടി​യാ​ണ് ഇ​വി​ടെ എ​ത്തി​നി​ല്‍​ക്കു​ന്ന​ത്.
ഇ​ന്ത്യ​യി​ലെ ത​ന്നെ വ​ള​രെ മെ​ച്ച​പ്പെ​ട്ട സ​ഹ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ള്ള പ്ര​സ്ഥാ​ന​മാ​ണ് കേ​ര​ള​ത്തി​ന്‍റേ​ത്.
3800 ല്‍ ​പ​രം ക്ഷീ​ര സം​ഘ​ങ്ങ​ള്‍ ന​മു​ക്കു​ണ്ട്. 8000 ത്തോ​ളം സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളും കേ​ര​ള​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. സം​സ്ഥാ​ന​ത്തി​ന്‍റെ വ​ലി​യ വി​ക​സ​ന​ത്തി​നു കേ​ര​ള ബാ​ങ്കി​ന് സാ​ധി​ക്കും.
എ​ല്ലാ ഗ്രാ​മ​ങ്ങ​ളി​ലും വ​ള​രു​ന്ന ശൃം​ഖ​ല​യാ​യി മാ​റാ​ന്‍ കേ​ര​ള ബാ​ങ്കി​ന് സാ​ധി​ക്കും. മൊ​ബൈ​ല്‍ ട്രാ​ന്‍​സ്ഫ​ര്‍, ഓ​ണ്‍​ലൈ​ന്‍ ബാ​ങ്കിം​ഗ്, ക്രെ​ഡി​റ്റ് -ഡെ​ബി​റ്റ് സം​വി​ധാ​നം, ഓ​ണ്‍​ലൈ​ന്‍ ഷോ​പ്പിം​ഗ് എ​ന്നി​ങ്ങ​നെ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും കേ​ര​ള ബാ​ങ്കി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ജി​ല്ലാ​ത​ല ആ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫ്‌​ളോ​ട്ടു​ക​ള്‍, നാ​ട​ന്‍​ക​ലാ​രൂ​പ​ങ്ങ​ള്‍, വാ​ദ്യ​മേ​ള അ​ക​മ്പ​ടി​യോ​ടെ​യു​ള്ള ഘോ​ഷ​യാ​ത്ര സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ജം​ഗ്ഷ​നി​ല്‍ നി​ന്ന് ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് വ​രെ ന​ട​ത്തി.
വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ എം​എ​ല്‍​എ​മാ​രാ​യ രാ​ജു എ​ബ്ര​ഹാം, ചി​റ്റ​യം ഗോ​പ​കു​മാ​ര്‍, കെ​എ​സ്എ​ഫ്ഇ ചെ​യ​ര്‍​മാ​ന്‍ ഫി​ലി​പ്പോ​സ് തോ​മ​സ്, പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ജോ​യി​ന്‍ ര​ജി​സ്ട്രാ​ര്‍ എം.​ജി പ്ര​മീ​ള, കേ​ര​ള ബാ​ങ്ക് ജി​ല്ലാ മാ​നേ​ജ​ര്‍ ടി.​കെ റോ​യ്, കേ​ര​ള ബാ​ങ്ക് ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്‍. മു​കു​ന്ദ​ന്‍, പി​എ​സി​എ​സ് മാ​നേ​ജ്‌​മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജെ. അ​ജ​യ​കു​മാ​ര്‍, കെ​സി​യു​ഇ സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം പി.​ജി. ഗോ​പ​കു​മാ​ര്‍, കോ​ര്‍​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി. ​തു​ള​സീ​ധ​ര​ന്‍​പി​ള്ള, കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് കൗ​ണ്‍​സി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബെ​ന്‍​സി തോ​മ​സ്, ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി റോ​യി ഫി​ലി​പ്പ്, ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി കെ.​ജി. അ​ജി​ത് കു​മാ​ര്‍, സ​ഹ​ക​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​കെ വി​ശ്വ​നാ​ഥ​ന്‍, ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് മു​ന്‍ പ്ര​സി​ഡ​ന്‍റ് സ​ന​ല്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.