ക​ല്ലൂ​പ്പാ​റ സി​എ​സ്ഐ പ​ള്ളി​യു​ടെ 150 -ാം വാ​ർ​ഷി​കം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, December 9, 2019 10:53 PM IST
ക​ല്ലൂ​പ്പാ​റ: ക​ല്ലൂ​പ്പാ​റ സി​എ​സ്ഐ സ​ഭ​യു​ടെ സ്ഥാ​പ​ക​നാ​യ റ​വ. ജോ​ർ​ജ് മാ​ത്ത​ന്‍റെ 200-ാമ​ത് ജ​ന്മ വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തി​ൽ ഉ​പ​മി​ഷ​ൻകേ​ന്ദ്ര​മാ​യി 1869ൽ ​സ്ഥാ​പി​ത​മാ​യ ക​ല്ലൂ​പ്പാ​റ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് സി​എ​സ്ഐ ദേ​വാ​ല​യം 150-ാം വ​ർ​ഷ​ത്തി​ൽ.
ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു 3.30ന് ​ക​ല്ലൂ​പ്പാ​റ ജം​ഗ്ഷ​നി​ൽ നി​ന്നും ഇ​രു​ച​ക്ര​വാ​ഹ​ന റാ​ലി​യോ​ടെ ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി, ദ​ക്ഷി​ണേ​ന്ത്യാ സ​ഭാ മോ​ഡ​റേ​റ്റ​ർ ബി​ഷ​പ് തോ​മ​സ് കെ. ​ഉ​മ്മ​ൻ ദേ​വാ​ല​യ​ത്തി​ൽ അ​നു​ഷ്ഠി​ ക്കു​ന്ന വി​ശു​ദ്ധ സം​സ​ർ​ഗ ശു​ ശ്രൂ​ഷ​യോ​ടു​കൂ​ടി ആ​രം​ഭി​ ക്കും.
പു​തു​ക്കി​പ്പ​ണി​ത ദേ​വാ​ല ​യ​ത്തി​ന്‍റെ പ്ര​തി​ഷ്ഠാ​ശു​ശ്രൂ​ഷ​യും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും.
വൈ​കു​ന്നേ​രം ആ​റി​ന് പൊ​തു​സ​മ്മേ​ള​നം റ​വ.​സാം​ജി കെ. ​സാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ബി​ഷ​പ് തോ​മ​സ് കെ. ​ഉ​മ്മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മ​ത, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.