സ്നേ​ഹം കൊ​ടു​ത്തു സ്നേ​ഹം വാ​ങ്ങി​യ ക​രി​ന്പി​ൽ മാത്യു കോ​ർ എ​പ്പി​സ്കോ​പ്പ
Monday, December 9, 2019 10:53 PM IST
ക​ല്ലൂ​പ്പാ​റ​യി​ൽ ജ​നി​ച്ചു റാ​ന്നി​യി​ൽ വ​ള​ർ​ന്നു, റാ​ന്നി​യി​ൽ സ്കൂ​ൾ പ​ഠ​നം ആ​രം​ഭി​ച്ചു കു​ന്പ​ള​ന്താ​ന​ത്തു പൂ​ർ​ത്തി​യാ​ക്കി. തി​രു​വ​ല്ല​യി​ൽ വൈ​ദി​ക​പ​രി​ശീ​ല​നം തു​ട​ങ്ങി ആ​ലു​വ മം​ഗ​ല​പ്പു​ഴ​യി​ൽ പൂ​ർ​ത്തി​യാ​ക്കി. ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ൽ മാ​മോ​ദീ​സ മു​ങ്ങി ക​ത്തോ​ലി​ക്കാ​സ​ഭ​യി​ൽ വൈ​ദി​ക​നാ​യി. 40 വ​ർ​ഷം വൈ​ദി​കാ​ർ​ഥി​ക​ളെ പ​രി​ശീ​ലി​പ്പി​ച്ചു. തി​രു​വ​ല്ല അ​തി​രൂ​പ​ത​യി​ലെ 20 ഇ​ട​വ​ക​ക​ളി​ൽ അ​ജ​പാ​ല​ന ശു​ശ്രൂ​ഷ നി​ർ​വ​ഹി​ച്ചു.
ക​ഴി​ഞ്ഞ ദി​വ​സം നി​ത്യ​സ​മ്മാ​ന​ത്തി​നാ​യി വി​ളി​ക്ക​പ്പെ​ട്ട മാ​ത്യു ക​രി​ന്പി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ​യു​ടെ ജീ​വി​ത​ത്തെ ഏ​താ​നും വാ​ക്കു​ക​ളി​ൽ ഇ​ങ്ങ​നെ എ​ഴു​താം. എ​ന്നാ​ൽ, അ​തി​ന​പ്പു​റം സ്നേ​ഹം പ​ക​ർ​ന്നു സ്നേ​ഹം വാ​ങ്ങി​യ ന​ല്ലൊ​രു സ്നേ​ഹി​ത​നും മ​നു​ഷ്യ​സ്നേ​ഹി​യു​മാ​യി​രു​ന്നു അ​ദ്ദേ​ഹം.
2009 ഫെ​ബ്രു​വ​രി 15ന് ​വി​ര​മി​ച്ച ശേ​ഷ​വും നി​ര​വ​ധി പേ​ർ ആ​ത്മീ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യി​രു​ന്നു എ​ന്ന​തു ജ​ന​ങ്ങ​ളു​മാ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ഴ​യ​ടു​പ്പ​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും തെ​ളി​വാ​യി​രു​ന്നു.
1931 ന​വം​ബ​ർ 13-ന് ​ക​ല്ലൂ​പ്പാ​റ ക​രി​ന്പി​ൽ വീ​ട്ടി​ൽ മാ​ത്ത​ന്‍റെ​യും ക​ല്ലൂ​പ്പാ​റ പു​ലി​പ്ര മ​റി​യാ​മ്മ​യു​ടെ​യും ര​ണ്ടാ​മ​ത്തെ പു​ത്ര​നാ​യി ജ​നി​ച്ച് "ത​ങ്ക​ച്ച​ൻ' എ​ന്ന വി​ളി​പ്പേ​രും "മാ​ത്യു' എ​ന്ന മാ​മ്മോ​ദീ​സ പേ​രും സ്വീ​ക​രി​ച്ചു. 1937ൽ ​ക​ല്ലൂ​പ്പാ​റ​യി​ൽ​നി​ന്നു ക​രി​ന്പി​ൽ കു​ടും​ബം റാ​ന്നി​യി​ലേ​ക്കു താ​മ​സം മാ​റി. ഈ ​സ്ഥ​ലം​മാ​റ്റ​മാ​ണ് കു​ടും​ബ​ത്തി​ന്‍റെ പു​ന​രൈ​ക്യ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.
1942ൽ ​ക​ള​ന്പാ​ല ഇ​ട​വ​ക​യി​ൽ ചേ​ർ​ന്നു. ചെ​റു​പ്പ​ത്തി​ൽ​ത്ത​ന്നെ അ​മ്മ മ​രി​ച്ചു. മൂ​ത്ത സ​ഹോ​ദ​രി മ​റി​യാ​മ്മ​യു​ടെ പ്ര​ത്യേ​ക മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. ഒ​ന്ന്, ര​ണ്ട് ക്ലാ​സു​ക​ൾ നെ​ല്ലി​ക്ക​മ​ൺ ബ്ര​ദ​റ​ൺ സ്കൂ​ളി​ലും 3- 7 വ​രെ ക്ലാ​സു​ക​ൾ ക​രി​യം​പ്ലാ​വ് ബ്ര​ദ​റ​ൺ സ്കൂ​ളി​ലും ഫ​സ്റ്റ് ഫോം ​മു​ത​ൽ സി​ക്സ്ത് ഫോം ​വ​രെ കു​ന്പ​ള​ന്താ​നം വ​ലി​യ​കു​ളം സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ലും പ​ഠി​ച്ചു.
1952 മാ​ർ​ച്ചി​ലെ പൊ​തു​പ​രീ​ക്ഷ​യി​ൽ എ​സ്എ​സ്എ​ൽ​സി പാ​സാ​യി. ബാ​ല്യ​ത്തി​ൽ​ത്ത​ന്നെ പു​നഃ​രൈ​ക്യ​പ്പെ​ട്ടു ക​ത്തോ​ലി​ക്കാ​സ​ഭ​യി​ൽ ചേ​ർ​ന്നു. വീ​ടി​നു തൊ​ട്ട​ടു​ത്താ​യി​രു​ന്നു വി​ജ​യ​പു​രം രൂ​പ​ത​യു​ടെ റാ​ന്നി ലി​റ്റി​ൽ ഫ്ള​വ​ർ ല​ത്തീ​ൻ ക​ത്തോ​ലി​ക്ക പ​ള്ളി. അ​വി​ടു​ത്തെ വി​കാ​രി​മാ​രു​ടെ സ്വാ​ധീ​നം ക​രി​ന്പി​ല​ച്ച​നെ ബാ​ല്യം മു​ത​ൽ പ്രാ​ർ​ഥ​ന​യു​ടെ മ​നു​ഷ്യ​നാ​ക്കി മാ​റ്റി​യി​രു​ന്നു.
ത​ന്‍റെ സ​ഹോ​ദ​രീ​പു​ത്ര​ൻ ബ​ഹു​മാ​ന​പ്പെ​ട്ട ഫാ. ​മാ​ത്യു ത​ട​ത്തി​ലും സ​ഹോ​ദ​ര പു​ത്ര​ൻ ഫാ. ​ജോ​സ് മാ​ത്യു (ജോ​ളി) ക​രി​ന്പി​ലും വൈ​ദി​ക​രാ​കാ​ൻ ക​രി​ന്പി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ​യു​ടെ പ്രോ​ത്സാ​ഹ​നം തു​ണ​യാ​യി.
ഏ​ത് ഇ​ട​വ​ക​യി​ലേ​ക്കും രൂ​പ​താ​ധ്യ​ക്ഷ​നു സ​ധൈ​ര്യം നി​യ​മി​ക്കാ​വു​ന്ന വൈ​ദി​ക​നാ​യി​രു​ന്നു ക​രി​ന്പി​ല​ച്ച​ൻ.1952 ജൂ​ണി​ൽ ചെ​റു​പു​ഷ്പ​ഗി​രി മൈ​ന​ർ സെ​മി​നാ​രി​യി​ൽ ചേ​ർ​ന്നു. ജോ​സ​ഫ് മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സെ​മി​നാ​രി​യി​ലേ​ക്ക് സ്വീ​ക​രി​ച്ചു. സെ​മി​നാ​രി മേ​രി​ഗി​രി​യി​ലേ​ക്കു മാ​റ്റി​യ​പ്പോ​ൾ പ​ഠ​ന​വും അ​വി​ടെ​യാ​യി. തു​ട​ർ​ന്ന് മം​ഗ​ല​പ്പു​ഴ സെ​മി​നാ​രി​യി​ൽ. പു​ത്ത​ൻ​പു​ര മാ​ത്യു അ​ച്ച​ന്‍റെ പ്രേ​ര​ണ​യി​ൽ സു​റി​യാ​നി ആ​ഴ​ത്തി​ൽ പ​ഠി​ച്ചു. ഭാ​വി​യി​ൽ സെ​മി​നാ​രി​യി​ൽ സു​റി​യാ​നി അ​ധ്യാ​പ​ക​നാ​കാ​ൻ അ​ത് അ​ദ്ദേ​ഹ​ത്തെ ഏ​റെ സ​ഹാ​യി​ച്ചു.
1961 തി​രു​വ​ല്ല സെ​ന്‍റ് ജോ​ൺ​സ് ക​ത്തീ​ഡ്ര​ലി​ൽ വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു. മൈ​ന​ർ സെ​മി​നാ​രി​യി​ൽ സു​റി​യാ​നി അ​ധ്യാ​പ​ക​നാ​യി​ട്ടാ​യി​രു​ന്നു ആ​ദ്യ നി​യ​മ​നം. തു​ട​ർ​ന്ന് പു​ളി​ക്കീ​ഴ്, ക​ത്തീ​ഡ്ര​ൽ, ത​ല​വ​ടി തെ​ക്ക്, വ​ട​ക്ക്, എ​ട​ത്വ, പാ​ണ്ട​ങ്ക​രി, അ​മി​ച്ച​ക​രി, തോ​ട്ട​ഭാ​ഗം, ഇ​ര​വി​പേ​രൂ​ർ, പു​റ​മ​റ്റം, മാ​രാ​മ​ൺ, പൂ​വ​ത്തൂ​ർ, ചെ​ങ്ങ​രൂ​ർ, കു​ന്ന​ന്താ​നം, നി​ര​ണം ഈ​സ്റ്റ്, ക​ട​മാ​ൻ​കു​ളം, കു​ന്പ​നാ​ട്, മാ​ന്നാ​ർ എ​ന്നി​ങ്ങ​നെ ക​രി​ന്പ​ല​ച്ച​ന്‍റെ സ്നേ​ഹ സാ​ന്നി​ധ്യം നി​റ​ഞ്ഞ ഇ​ട​വ​ക​ക​ൾ നി​ര​വ​ധി.
ഇ​തി​നെ​ല്ലാ​മി​ട​യി​ൽ 40 വ​ർ​ഷ​ക്കാ​ലം തി​രു​വ​ല്ല മൈ​ന​ർ സെ​മി​നാ​രി​യി​ൽ സു​റി​യാ​നി​ഭാ​ഷ​യും ആ​രാ​ധ​ന​ക്ര​മ​ഗീ​ത​ങ്ങ​ളും പ​ഠി​പ്പി​ക്കാ​നും അ​ദ്ദേ​ഹം സ​മ​യം ക​ണ്ടെ​ത്തി.
17 പ്രാ​വ​ശ്യം സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടെ​ങ്കി​ലും പ​രി​ശു​ദ്ധ അ​മ്മ​യു​ടെ മ​ധ്യ​സ്ഥ​ത ത​നി​ക്കു തു​ണ​യാ​യെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞി​ട്ടു​ള്ള​ത്. വൈ​ദി​ക​നാ​യി 59 വ​ർ​ഷ​ങ്ങ​ൾ ശു​ശ്രൂ​ഷ ചെ​യ്ത ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം നി​ത്യ​സ​മ്മാ​ന​ത്തി​നാ​യി വി​ളി​ക്ക​പ്പെ​ടു​ന്ന​ത്. ന​ല്ലോ​ർ​മ​യ്ക്കു മു​ന്നി​ൽ തി​രു​വ​ല്ല​യി​ലെ വൈ​ദി​ക​രു​ടെ​യും വി​ശ്വാ​സി​ക​ളു​ടെ​യും അ​ന്ത്യാ​ഞ്ജ​ലി.
റ​വ.​ഡോ. റെ​ജി വ​ർ​ഗീ​സ് മ​ന​യ്ക്ക​ലേ​ട്ട്
(പ്ര​സി​ഡ​ന്‍റ്, പി​ഡ​ബ്ല്യു​എ തി​രു​വ​ല്ല അ​തി​രൂ​പ​ത)