മ​ല്ല​പ്പ​ള്ളി​യി​ൽ സം​യു​ക്ത ലൈ​ഫ് മി​ഷ​ൻ സം​യു​ക്ത ഭ​വ​ന​പ​ദ്ധ​തി
Monday, December 9, 2019 10:54 PM IST
മ​ല്ല​പ്പ​ള്ളി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള ആ​നി​ക്കാ​ട്, മ​ല്ല​പ്പ​ള്ളി, ക​ല്ലൂ​പ്പാ​റ പ​ഞ്ചാ​യ​ത്തു​ക​ൾ സം​യു​ക്ത​മാ​യി ലൈ​ഫ് ഭ​വ​ന സ​മു​ച്ച​യം നി​ർ​മി​ക്കാ​ൻ ധാ​ര​ണ​യാ​യി. ഇ​ന്ന​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ സി.​പി. സു​നി​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നി​ല​വി​ലു​ള്ള ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത​രാ​യ 55 കു​ടും​ബ​ങ്ങ​ൾ​ക്ക് പാ​ർ​പ്പി​ട സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​തി​ന് സ്ഥ​ലം ക​ണ്ടെ​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി ഒ​രേ​ക്ക​ർ ഭൂ​മി സൗ​ജ​ന്യ​മാ​യോ, സ്‌​പോ​ൺ​സ​ർ​ഷി​പ്പി​ലൂ​ടെ​യോ, സ​ർ​ക്കാ​ർ നി​ശ്ച​യി​ക്കു​ന്ന വി​ല​യ്‌​ക്കോ ന​ൽ​കാ​ൻ താ​ത്പ​ര്യ​മു​ള്ള യാ​ഥാ​ർ​ഥ കൈ​വ​ശാ​വ​കാ​ശി​ക​ളാ​യ ഭൂ​ഉ​ട​മ​ക​ൾ​ക്ക് ജ​നു​വ​രി മൂ​ന്നു​വ​രെ സ​മ്മ​ത​പ​ത്രം ബ്ലോ​ക്ക് ഓ​ഫീ​സ​ർ മു​മ്പാ​കെ സ​മ​ർ​പ്പി​ക്കാം.
ഭ​വ​ന സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ​തും വ​ഴി​സൗ​ക​ര്യ​മു​ള്ള വ​സ്തു​ക്ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ തോ​മ​സ് മാ​ത്യു, റെ​ജി ശാ​മു​വേ​ൽ, റെ​ജി ചാ​ക്കോ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മ​നു​ഭാ​യ് മോ​ഹ​ൻ, കു​ഞ്ഞു​കോ​ശി പോ​ൾ, ബി​ഡി​ഒ ബി.​ഉ​ത്ത​മ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ലി​യാ​ഖ​ത്ത് അ​ലി​ക്കു​ഞ്ഞ് റാ​വു​ത്ത​ർ, ജോ​ളി ജോ​സ​ഫ്, ജോ​സ​ഫ് ഇ​മ്മാ​നു​വേ​ൽ, പ്ര​കാ​ശ്കു​മാ​ർ വ​ട​ക്കേ​മു​റി, എ​ബി മേ​ക്ക​രി​ങ്ങാ​ട്ട്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ, ഹൗ​സിം​ഗ് ഓ​ഫീ​സ​ർ ജ​യ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.