ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Tuesday, December 10, 2019 10:48 PM IST
പ​ത്ത​നം​തി​ട്ട: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. കൊ​ടു​മ​ൺ വൈ​കു​ണ്ഠ​പു​രം അ​ന​ന്ദു​ഭ​വ​നി​ൽ (ഓ​ത​റ വ​ട​ക്കേ​തി​ൽ) ച​ന്ദ്ര​ബാ​ബു​വി​ന്‍റെ ഏ​ക​മ​ക​ൻ അ​ന​ന്ദു ബാ​ബു (24)വാ​ണ് മ​രി​ച്ച​ത്.കേ​ര​ള കൗ​മു​ദി പ​ത്ത​നം​തി​ട്ട യൂ​ണി​റ്റി​ലെ പ​ര​സ്യ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വാ​യ അ​ന​ന്ദു ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30ഓ​ടെ പ​ത്ത​നം​തി​ട്ട റിം​ഗ് റോ​ഡി​ലാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

കോ​ഴ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ തി​ങ്ക​ളാ​ഴ്ച രാ​ത്രി 11ഓ​ടെ മ​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. ഇ​ട​ത്തി​ട്ട​യി​ലെ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം രാ​വി​ലെ 11നു ​വീ​ട്ടി​ലെ​ത്തി​ക്കും.