അ​പ്പ​വും അ​ര​വ​ണ​യും ഇ​നി പ​മ്പ​യി​ലും
Tuesday, December 10, 2019 10:52 PM IST
ശ​ബ​രി​മ​ല: പ​മ്പ​യി​ല്‍ അ​പ്പം-​അ​ര​വ​ണ കൗ​ണ്ട​റു​ക​ള്‍ തു​റ​ന്നു. പ​മ്പ ഗ​ണ​പ​തി ക്ഷേ​ത്ര​ത്തോ​ടു ചേ​ര്‍​ന്ന് മൂ​ന്ന് കൗ​ണ്ട​റു​ക​ ളാ​ണ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ ത്. ര​ണ്ട് കൗ​ണ്ട​റു​ക​ളി​ല്‍ പ​ണം ന​ല്‍​കി​യും ഒ​രു കൗ​ണ്ട​റി​ല്‍ കാ​ര്‍​ഡു​പ​യോ​ഗി​ച്ചും അ​ര​വ​ണ വാ​ങ്ങാം.

തി​ര​ക്ക് കൂ​ടു​ന്ന​ത​നു​സ​രി​ച്ച് കൂ​ടു​ത​ല്‍ കൗ​ണ്ട​റു​ക​ള്‍ തു​റ​ക്കാ​നാ​ണ് ദേ​വ​സ്വം​ബോ​ര്‍​ഡ് ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് ശ​ബ​രി​മ​ല എ​ക്‌​സി​ക്യു​ട്ടി​വ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്ക് അ​പ്പ​വും അ​ര​വ​ണ​യും ല​ഭ്യ​മാ​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കും. സ​ന്നി​ധാ​ന​ത്ത് നി​ല​വി​ലു​ള്ള കൗ​ണ്ട​റു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വ് വ​രു​ത്തി​യി​ട്ടി​ല്ല.

സ​ന്നി​ധാ​ന​ത്ത് ല​ഭി​ക്കു​ന്ന അ​തേ വി​ല​യ്ക്കാ​ണ് പ​മ്പ​യി​ലും പ്ര​സാ​ദം ല​ഭി​ക്കു​ക. അ​പ്പം പാ​യ്ക്ക​റ്റി​ന് 35 രൂ​പ​യും അ​ര​വ​ണ 80 രൂ​പ​യു​മാ​ണ് വി​ല. പ​ത്ത് ടി​ന്‍ അ​ര​വ​ണ​യ​ട​ങ്ങു​ന്ന പാ​ക്ക​റ്റി​ന് 810 രൂ​പ ന​ല്‍​ക​ണം. കൂ​ടു​ത​ല്‍ അ​പ്പ​വും അ​ര​വ​ണ​യും വാ​ങ്ങി മ​ട​ങ്ങാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ഭ​ക്ത​ര്‍​ക്ക് ഭാ​ര​മി​ല്ലാ​തെ മ​ല​യി​റ​ങ്ങാ​നാ​കു​മെ​ന്ന​തും ഇ​തി​ന്‍റെ പ്ര​ധാ​ന നേ​ട്ട​മാ​ണ്.