ക്ര​മ​ക്കേ​ട്: സ​ന്നി​ധാ​ന​ത്തും പ​രി​സ​ര​ങ്ങ​ളി​ലും സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ; സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് 1.40 ല​ക്ഷം പി​ഴ
Tuesday, December 10, 2019 10:52 PM IST
ശ​ബ​രി​മ​ല: മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ന്നി​ധാ​നം, പാ​ണ്ടി​ത്താ​വ​ളം, മാ​ളി​ക​പ്പു​റം, മ​ര​ക്കൂ​ട്ടം, ശ​രം​കു​ത്തി എ​ന്നി​വ​ട​ങ്ങ​ളി​ലെ മു​ഴു​വ​ന്‍ ഹോ​ട്ട​ലു​ക​ളിലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് 1,40,000 രൂ​പ പി​ഴ​ചു​മ​ത്തി. പ​രി​ശോ​ധ​ന​യി​ല്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തും പ​ഴ​കി​യ​തു​മാ​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി ഫു​ഡ് സേ​ഫ്റ്റി അ​ധി​കൃ​ത​ര്‍ ന​ശി​പ്പി​ച്ച് ക​ള​ഞ്ഞു.

സ​ന്നി​ധാ​ന​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന ഹോ​ട്ട​ലു​ക​ളി​ലും വാ​ണി​ജ്യ​സ്ഥാ​പ​ങ്ങ​ളി​ലും സൂ​ക്ഷി​ച്ചി​ട്ടു​ള്ള പാ​ക്കിം​ഗ് ഫു​ഡി​ന്‍റെ കാ​ലാ​വ​ധി പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ഭ​ക്ഷ്യ​വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ​ന്നി​ധാ​ന​ത്തെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും അ​ന​ധി​കൃ​ത വ്യാപാരം ഒ​ഴി​വാ​ക്കി. എ​ക്സൈ​സ് വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​യ​മാ​നു​സൃ​തം ന​ശി​പ്പി​ച്ചു.

ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് നി​യോ​ഗി​ക്ക​പ്പെ​ട്ട സാ​നി​റ്റ​റി സൂ​പ്പ​ര്‍ വൈ​സ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ശ്ച​യി​ക്ക​പ്പ​ട്ട ഒ​ന്പ​ത് സെ​ക്ട​റു​ക​ളി​ലെ​യും വി​ശു​ദ്ധി സേ​നാം​ഗ​ങ്ങ​ള്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തൃ​പ്തി​ക​ര​മാ​യ രീ​തി​യി​ല്‍ ന​ട​ത്തു​ന്ന​താ​യി ഡ്യൂ​ട്ടി മ​ജി​സ്‌​ട്രേ​റ്റും, എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്‌​ട്രേ​റ്റും പ​രി​ശോ​ധി​ച്ച് വി​ല​യി​രു​ത്തി. സ​ന്നി​ധാ​ന​ത്തും പ​രി​സ​ര​ങ്ങ​ളി​ലും ക​ണ്ടെ​ത്തി​യ മ​രാ​മ​ത്ത് പ​ണി​ക​ള്‍ ദേ​വ​സ്വം മ​രാ​മ​ത്ത് മു​ഖേ​ന പ​രി​ഹ​രി​ച്ചു.

തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ല്ലാ​ത്ത​വ​രെ​യും തീ​ര്‍​ഥാ​ട​ക​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന​വ​രെ​യും ഒ​ഴി​വാ​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ജീ​വ​ന​ക്കാ​ര്‍​ക്ക് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ദേ​വ​സ്വം വി​ജി​ല​ന്‍​സ് സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.