ചെ​ങ്ങ​റ ഭൂ​സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം, ഡോ.​ സു​ബ്ബ​റാ​വു 15ന് ​എ​ത്തും
Tuesday, December 10, 2019 10:53 PM IST
പ​ത്ത​നം​തി​ട്ട: ചെ​ങ്ങ​റ ഭൂ​സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു 16ന് ​മ​ല​യാ​ല​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​മു​ന്നി​ൽ സ​ത്യ​ഗ്ര​ഹം ന​ട​ത്തു​മെ​ന്ന് ഏ​ക​താ പ​രി​ഷ​ത്ത് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.് സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യും ഗാ​ന്ധി​യ​നു​മാ​യ ഭാ​യി​ജി ഡോ.​എ​സ്. എ​ൻ . സു​ബ്ബ​റാ​വു 15നു ​രാ​വി​ലെ 10ന് ​ചെ​ങ്ങ​റ സ​മ​ര​ഭൂ​മി സ​ന്ദ​ർ​ശി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും ഗോ​ത്ര​വ​ർ​ഗ ക​മ്മീ​ഷ​നുംചെ​ങ്ങ​റ സ​മ​ര​ഭൂ​മി​യി​ൽ ഉ​ള്ള​വ​ർ​ക്ക് വീ​ട്ടു ന​ന്പ​രും റേ​ഷ​ൻ കാ​ർ​ഡും വൈ​ദ്യു​തി​യും ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ടി​ട്ടും ഇ​തു​വ​രെ ന​ട​പ്പാ​യി​ട്ടി​ല്ല. സ​മ​ര​ഭൂ​മി​യി​ൽ ഉ​ള്ള​വ​രു​ടെ ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​യി തു​ട​രു​ന്നു.

കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന സൗ​ക​ര്യ​മി​ല്ല. ചെ​ങ്ങ​റ​യി​ൽ സ്വ​ന്ത​മാ​യി സ്കൂ​ൾ നി​ർ​മാ​ണ​ത്തി​നു​ള്ള സ​ഹാ​യം ഏ​ക​താ​പ​രി​ഷ​ത് ന​ൽ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക ആ​യി​രു​ന്നു സു​ശീ​ല ഭ​ട്ടി​നെ മാ​റ്റി ഹാ​രി​സ​ണ്‍ സ​ഹാ​യി​യാ​യ ആ​ളെ നി​യ​മി​ച്ച​തി​ലൂ​ടെ വി​ഷ​യം പ​രി​ഹ​രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​രി​നു താ​ത്പ​ര്യ​മി​ല്ലെ​ന്നു വ്യ​ക്ത​മാ​കു​ക​യും ക​ള്ള​ക്ക​ളി വ്യ​ക്ത​മാ​കു​ക​യും ചെ​യ്ത​താ​ണ്.സ​ത്യ​ഗ്ര​ഹ​സ​മ​രം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ട​ക്കോ​ട് മോ​ന​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു എ​സ്. ച​ക്കാ​ല​യി​ൽ, അം​ബേ​ദ്ക​ർ മാ​തൃ​ക ഗ്രാ​മം ചെ​യ​ർ​മാ​ൻ ടി.​ആ​ർ. ശ​ശി, ശ്രീ​ദേ​വി ബാ​ല​കൃ​ഷ്ണ​ൻ, സ​ജീ​ദേ​വി, മ​റി​യാ​മ്മ, അ​ടൂ​ർ റോ​യി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.പ​രി​ഷ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു എ​സ്. ച​ക്കാ​ല​യി​ൽ, എ​ൽ. സ​ജീ​ദേ​വി, ചെ​ങ്ങ​റ സ​മ​ര​നേ​താ​വ് ടി. ​ആ​ർ. ശ​ശി, ശ്രീ​ദേ​വി ബാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.