ഇ​ട​പെ​ട​ല്‍ ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നും: മ​ന്ത്രി
Friday, December 13, 2019 10:59 PM IST
കു​ന്ന​ന്താ​നം: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ല്‍ മ​ന്ത്രി​യും സ​ര്‍​ക്കാ​രും ഇ​ട​പെ​ടു​ന്ന​ത് ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണെ​ന്ന് മ​ന്ത്രി കെ.​ടി ജ​ലീ​ല്‍. കു​ന്ന​ന്താ​നം കി​ന്‍​ഫ്രാ പാ​ര്‍​ക്കി​ല്‍ അ​ഡീ​ഷ​ണ​ല്‍ സ്‌​കി​ല്‍ അ​ക്വി​സി​ഷ​ന്‍ പ്രോ​ഗ്രാ​മി​ന്‍റെ അ​സാ​പ് ക​മ്മ്യൂ​ണി​റ്റി സ്‌​കി​ല്‍ പാ​ര്‍​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍​ഷം മു​ത​ല്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ സം​സ്ഥാ​ന​ത്തേ​ക്കെ​ത്തു​ന്ന ത​ര​ത്തി​ലു​ള്ള ക്യാ​മ്പ​യ​നിം​ഗാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​ത്.

കേ​ര​ള​ത്തി​ലെ മി​ക​ച്ച തൊ​ഴി​ല്‍ നൈ​പു​ണ്യ കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​ണ് ക​മ്യൂ​ണി​റ്റി സ്‌​കി​ല്‍ പാ​ര്‍​ക്ക്. പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ലെ​യ്‌​സ്‌​മെ​ന്‍റ് സൗ​ക​ര്യ​വും ക​മ്യൂ​ണി​റ്റി സ്‌​കി​ല്‍ പാ​ര്‍​ക്ക് ഒ​രു​ക്കു​ന്നു​ണ്ട്.

നൂ​ത​ന ആ​ശ​യ​ങ്ങ​ള്‍ പ്ര​യോ​ഗ ത​ല​ത്തി​ല്‍ കൊ​ണ്ടു​വ​രാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ് ക​മ്യൂ​ണി​റ്റി സ്‌​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​വി. സു​ബി​ന്‍, മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷി​നി ക​ലേ​ഷ് കു​മാ​ര്‍, കു​ന്ന​ന്താ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​കെ. രാ​ധാ​കൃ​ഷ്ണ​ക്കു​റു​പ്പ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​എ​ന്‍. ശാ​ന്ത​മ്മ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​എ​ന്‍. മോ​ഹ​ന​ന്‍, ജി. ​ശ​ശി​കു​മാ​ര്‍, ശ്രീ​ദേ​വി സ​തീ​ഷ്, അ​സാ​പ് സി​ഇ​ഒ ഡോ. ​വീ​ണാ എ​ന്‍. മാ​ധ​വ​ന്‍, കെ​എ​സ്എ​സ്ഐ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ര്‍​ലി ജോ​സ​ഫ്, ഡി​ഐ​സി പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഡി ​രാ​ജേ​ന്ദ്ര​ന്‍, സ​ഹ​സ്ര ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് സി​എം​ഡി അ​മൃ​ത് മ​ന്‍​വാ​നി, അ​സാ​പ്പ് പ​ത്ത​നം​തി​ട്ട ഡി​പി​എം പ്ര​ദീ​പ് ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്‌​സു​ക​ള്‍ സ​മൂ​ഹ​ത്തി​ന് ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള അ​സാ​പ് സം​സ്ഥാ​ന​ത്ത് ഒ​ന്പ​ത് ക​മ്യൂ​ണി​റ്റി സ്‌​കി​ല്‍ പാ​ര്‍​ക്കു​ക​ള്‍ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ദേ​ശീ​യ-​അ​ന്ത​ര്‍​ദേ​ശീ​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍, വ്യ​വ​സാ​യ വി​ദ​ഗ്ധ​ര്‍ ന​യി​ക്കു​ന്ന ക​രി​യ​ര്‍ സെ​മി​നാ​റു​ക​ള്‍, വി​വി​ധ വി​ദേ​ശ ഭാ​ഷാ പ​രി​ശീ​ല​നം തു​ട​ങ്ങി​യ​വ സ്‌​കി​ല്‍ പാ​ര്‍​ക്കി​ല്‍ ല​ഭ്യ​മാ​കും. മ​ള്‍​ട്ടി സ്‌​കി​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളാ​യി രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന ക​മ്യൂ​ണി​റ്റി സ്‌​കി​ല്‍ പാ​ര്‍​ക്കി​ല്‍ ഒ​രേ​സ​മ​യം 2000 പേ​ര്‍​ക്ക് ട്രെ​യി​നിം​ഗ് ന​ല്‍​കും.

എ​ല്‍​ഇ​ഡി ലൈ​റ്റ് ഡി​സൈ​ന്‍, പി​വി സോ​ളാ​ര്‍​പാ​ന​ല്‍ ഡി​സൈ​ന്‍, ഫു​ള്‍ സ്റ്റാ​ക്ക് ഡെ​വ​ല​പ്പ​ര്‍, ജെം ​ആ​ന്‍​ഡ് ജ്വ​ല്ല​റി ഡി​സൈ​ന​ര്‍, ഫ്ര​ഞ്ച്, അ​റ​ബി​ക് എ​ന്നീ ഭാ​ഷാ കോ​ഴ്‌​സു​ക​ള്‍, വെ​ര്‍​ബ​ല്‍ ആ​പ്റ്റി​റ്റി​യൂ​ഡ് ട്രെ​യി​നിം​ഗ്, ബി​സി​ന​സ് ഇം​ഗ്ലീ​ഷ് ട്രെ​യി​നിം​ഗ് എ​ന്നീ കോ​ഴ്‌​സു​ക​ളും ഇ​വി​ടെ വി​ദ്യാ​ഥി​ക​ള്‍​ക്ക് ല​ഭ്യ​മാ​ണ്.

വി​വി​ധ കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള ര​ജി​സ്‌​ട്രേ​ഷ​നും ഇ​തോ​ടൊ​പ്പം ന​ട​ന്നു. ഹൈ​സ്‌​കൂ​ളു​ക​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ള്‍, ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജു​ക​ള്‍, എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ള്‍, മെ​ഡി​ക്ക​ല്‍, പാ​രാ​മെ​ഡി​ക്ക​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍, വ്യ​വ​സാ​യ​ങ്ങ​ള്‍, വ്യ​വ​സാ​യ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ള്‍, മ​റ്റ് സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ് സ്‌​കി​ല്‍ പാ​ര്‍​ക്ക് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.‌