തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വി​ക​സ​ന​ത്തി​ന് 1.8 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു ‌
Friday, December 13, 2019 10:59 PM IST
തി​രു​വ​ല്ല: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ സ​ർ​ക്കു​ലേ​റ്റിം​ഗ് ഏ​രി​യ ടാ​റിം​ഗ് ചെ​യ്യു​ന്ന​തി​നും ഒ​ന്നും ര​ണ്ടും പ്ലാ​റ്റ്ഫോ​മു​ക​ളി​ലെ പ​ഴ​യ ആ​സ്ബസ്​റ്റോ​സ് ഷീ​റ്റു​ക​ൾ മാ​റ്റി പു​തി​യ ഗാ​ൽ​വ​നൈ​സിം​ഗ് ഷീ​റ്റ് ഉ​പ​യോ​ഗി​ച്ചു​ള്ള പ്ലാ​റ്റ്ഫോം റൂ​ഫിം​ഗി​നു​മാ​യി 1 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു ക​ഴി​ഞ്ഞ​താ​യി ആ​ന്‍റോ ആ​ന്‍റ​ണി എം​പി അ​റി​യി​ച്ചു.
ഒ​ന്നും ര​ണ്ടും പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ലി​ഫ്റ്റ് സ്ഥാ​പി​ക്കു​ന്ന​തി​ന് 80 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ലി​ഫ്റ്റ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​വി​ൽ വ​ർ​ക്കു​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. 3.65 ​കോ​ടി രൂ​പ അ​നു​വ​ദി​ച്ച് തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന ര​ണ്ട് എ​സ്ക​ലേ​റ്റ​റു​ക​ളു​ടെ​യും ന​ട​പ്പാ​ല​ത്തി​ന്‍റെ​യും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു​ക​ഴി​ഞ്ഞു. വൈ​ദ്യു​തി ക​ണ​ക‌്ഷ​ൻ ല​ഭി​ക്കേ​ണ്ട താ​മ​സം മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള​ത്. ക​ണ​ക്ഷ​ൻ ല​ഭി​ച്ചാ​ലു​ട​ൻ ത​ന്നെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് എ​സ്ക​ലേ​റ്റ​ർ തു​റ​ന്നു കൊ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്നും എം​പി പ​റ​ഞ്ഞു. ഒ​ന്നും ര​ണ്ടും പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ മേ​ൽ​പാ​ല​ത്തി​ലേ​ക്ക് ക​യ​റു​ന്ന​തി​നാ​ണ് എ​സ്ക​ലേ​റ്റ​ർ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ൽ നി​ന്നും ര​ണ്ടും മൂ​ന്നും പ്ലാ​റ്റ്ഫോ​മു​ക​ളി​ലേ​ക്ക് പോ​കു​ന്ന​തി​നു​ള്ള ന​ട​പ്പാ​ല​മാ​ണ് റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നും അ​നു​വ​ദി​ച്ച 1.6 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന​ത്.
റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ മു​ന്നി​ലൂ​ടെ​യു​ള്ള റോ​ഡ് വീ​തി​കൂ​ട്ടി ബ​സ് ഗ​താ​ഗ​തം സാ​ധ്യ​മാ​കു​ന്ന വി​ധ​ത്തി​ൽ നി​ർ​മി​ക്കു​ന്ന​തി​ന് റെ​യി​ൽ​വേ സ്ഥ​ലം വി​ട്ടു ന​ല്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​തി​നാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ എം​പി ഫ​ണ്ടി​ൽ നി​ന്നും 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു​ക​ഴി​ഞ്ഞു. എ​സ്ക​ലേ​റ്റ​റു​ക​ളു​ടെ​യും ന​ട​പ്പാ​ല​ത്തി​ന്‍റെ​യും ലി​ഫ്റ്റു​ക​ളു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ, പ്രാ​യ​മാ​യ​വ​ർ, വൈ​ക​ല്യ​മു​ള്ള​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​കു​മെ​ന്നും എം​പി പ​റ​ഞ്ഞു. ‌