പ്ര​തി​ഷേ​ധ​റാ​ലി​യും സ​മ്മേ​ള​ന​വും നാ​ളെ ‌
Friday, December 13, 2019 10:59 PM IST
തി​രു​വ​ല്ല: മ​ല​ങ്ക​ര സ​ഭാ ത​ർ​ക്ക​ത്തി​ൽ പ​ര​മോ​ന്ന​ത നീ​തി​പീ​ഠം പു​റ​പ്പെ​ടു​വി​ച്ച അ​ന്തി​മ വി​ധി ന​ട​പ്പാ​ക്കാ​ത്ത​തി​ലും വി​ഘ​ടി​ത വി​ഭാ​ഗം പ​ള്ളി​ക​ൾ​ക്കും കു​രി​ശ​ടി​ക​ൾ​ക്കും വി​ശ്വാ​സി​ക​ൾ​ക്കും നേ​രേ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചും മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ന​ട​ത്തു​ന്ന പോ​രാ​ട്ട​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് നി​ര​ണം ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ​റാ​ലി​യും സ​മ്മേ​ള​ന​വും നാ​ളെ ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ആ​ലും​തു​രു​ത്തി ജം​ഗ്ഷ​നി​ൽ നി​ന്നും നി​ര​ണം വ​ലി​യ പ​ള്ളി​യി​ലേ​ക്ക് ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​റാ​ലി ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ പൗ​ലോ​സ് കാ​തോ​ലി​ക്കാ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും. റാ​ലി​യി​ൽ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും സ​ഭാ​സ്ഥാ​നി​ക​ളും വൈ​ദി​ക​രും ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ക്കും.
തു​ട​ർ​ന്ന് നി​ര​ണം പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന മ​ഹാ​സ​മ്മേ​ള​നം കാ​തോ​ലി​ക്കാ ബാ​വാ ഉ​ദ്ഘാ​ട​നം ചെ​യ്യും. നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ.​ഡോ.​ജോ​ൺ​സ് ഏ​ബ്ര​ഹാം കോ​നാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. ഡോ.​ജോ​സ​ഫ് മാ​ർ ദി​വ​ന്നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, വൈ​ദീ​ക ട്ര​സ്റ്റി ഫാ.​ഡോ.​എം.​ഒ.​ജോ​ൺ, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ.​അ​ല​ക്സാ​ണ്ട​ർ ഏ​ബ്ര​ഹാം, നി​ര​ണം പ​ള്ളി വി​കാ​രി ഫാ. ​വ​ർ​ഗീ​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സ​മ്മേ​ള​ന​ത്തി​ൽ വി​ശ്വാ​സി​ക​ൾ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് പ്ര​തി​ജ്ഞ ചൊ​ല്ലും. പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളു​ടെ​യും ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ സ​മി​തി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, സെ​ക്ര​ട്ട​റി ഫാ.​അ​ല​ക്‌​സാ​ണ്ട​ർ ഏ​ബ്ര​ഹാം, ബി​ജു ഉ​മ്മ​ൻ, മ​ത്താ​യി ടി.​വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു. ‌