സം​സ്ഥാ​ന​ത​ല ശി​ല്പ​ശാ​ല ആ​രം​ഭി​ച്ചു; അ​ങ്ക​ണ​വാ​ടി​ക​ളു​ടെ ത​ല്‍​സ്ഥി​തി പ​ഠി​ക്കും ‌
Friday, December 13, 2019 11:01 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തെ അ​ങ്ക​ണ​വാ​ടി​ക​ളു​ടെ ത​ല്‍​സ്ഥി​തി പ​ഠി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്നു ദി​വ​സ​ത്തെ ശി​ല്പ​ശാ​ല തി​രു​വ​ല്ല ബോ​ധ​ന​യി​ല്‍ ആ​രം​ഭി​ച്ചു.
സ്റ്റേ​റ്റ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ കെ.​ജെ.​ഹ​രി​കു​മാ​ര്‍ ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ ശി​ല്പ​ശാ​ല​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.സം​സ്ഥാ​ന​ത്തെ അ​ങ്ക​ണ​വാ​ടി​ക​ളു​ടെ ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ള്‍, പ​ഠ​ന അ​ന്ത​രീ​ക്ഷം, സാ​മൂ​ഹ്യ​ഇ​ട​പെ​ട​ല്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ശി​ല്പ​ശാ​ല. ഈ ​മേ​ഖ​ല​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി എ​സ്‌​സി​ഇ​ആ​ര്‍​ടി ന​ട​ത്തി​യ സ​ര്‍​വേ​യു​ടെ വി​വ​ര​ങ്ങ​ള്‍ ശി​ല്പ​ശാ​ല​യി​ല്‍ ച​ര്‍​ച്ച​യ്ക്കും വി​ശ​ക​ല​ന​ങ്ങ​ള്‍​ക്കും വി​ധേ​യ​മാ​ക്കും.
അ​ങ്ക​ണ​വാ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച അ​ന്തി​മ റി​പ്പോ​ര്‍​ട്ട് എ​സ്എ​സ്കെ കേ​ര​ളം ത​യാ​റാ​ക്കി. തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് സ​മ​ര്‍​പ്പി​ക്കും.വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​രാ​യ ഡോ.​ടി.​പി.​ക​ലാ​ധ​ര​ന്‍, ഡോ.​ആ​ര്‍. വി​ജ​യ​മോ​ഹ​ന​ന്‍ എ​ന്നി​വ​രാ​ണ് ശി​ല്പ​ശാ​ല​യ്ക്ക് നേ​തൃ​ത്വം ന​ല്കു​ന്ന​ത്. എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​വി.​അ​നി​ല്‍ ശി​ല്പ​ശാ​ല​യു​ടെ ഉ​ദ്ദേ​ശ്യ ല​ക്ഷ്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണം ന​ല്‍​കി. പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ പി.​എ.​സി​ന്ധു ശി​ല്പ​ശാ​ല​യു​ടെ കോ-​ഓ​ര്‍​ഡി​നേ​റ്റ​റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ‌