തി​രു​വ​ല്ല അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ‌ഇന്ന്
Friday, December 13, 2019 11:01 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല അ​തി​രൂ​പ​ത​യു​ടെ 17-ാമ​ത് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ലി​ന്‍റെ ഒ​ന്നാ​മ​ത് സ​മ്മേ​ള​നം ഇ​ന്നു തി​രു​വ​ല്ല ശാ​ന്തി​നി​ല​യ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച് ബി​ഷ​പ്പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പ​തി​നാ​റാ​മ​ത് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ലം​ഗ​ങ്ങ​ളും ഇ​തി​ൽ പ​ങ്കെ​ടു​ക്കും. പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​ടെ​യും നി​യ​മി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും സ​ത്യ​പ്ര​തി​ജ്ഞ​യെ തു​ട​ർ​ന്ന് ആ​രം​ഭി​ക്കു​ന്ന ക്ലാ​സി​ന് പ്ര​ഫ. ഡോ. ​രേ​ഖ നേ​തൃ​ത്വം ന​ല്കും.
ആ​ധു​നി​ക സ​ഭ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ക്ലാ​സ്.മാ​ന്നാ​നം സെ​ന്‍റ് ജോ​സ​ഫ് ട്രെ​യി​നിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ഡോ. വ​ർ​ഗീ​സ് കെ. ​ചെ​റി​യാ​ൻ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി​യാ​യി ചാ​ർ​ജെ​ടു​ക്കും. മോ​ൺ. ചെ​റി​യാ​ൻ താ​ഴ​മ​ൺ, മോ​ൺ. വ​ർ​ഗീ​സ് മ​രു​തൂ​ർ, പ്ര​ഫ. പീ​റ്റ​ർ തേ​ക്കും​പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ‌