എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ ന​ഗ​ര​സ​ഭാ റ​വ​ന്യു സൂ​പ്ര​ണ്ടി​നെ ഉ​പ​രോ​ധി​ച്ചു ‌
Friday, December 13, 2019 11:01 PM IST
പ​ത്ത​നം​തി​ട്ട: എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ റ​വ​ന്യു സൂ​പ്ര​ണ്ടി​നെ ഉ​പ​രോ​ധി​ച്ചു. ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യം സ്വ​കാ​ര്യ ക്ല​ബി​ന് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്താ​ൻ വി​ട്ടു​കൊ​ടു​ത്ത​തി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ഉ​പ​രോ​ധ​സ​മ​രം.
പി. ​കെ. അ​നീ​ഷ്‌, പി. ​വി. അ​ശോ​ക്‌​കു​മാ​ർ, ആ​ർ. ഹ​രീ​ഷ്‌, വി. ​ആ​ർ. ജോ​ൺ​സ​ൺ, ശോ​ഭ കെ. ​മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്‌ ഉ​പ​രോ​ധം സം​ഘ​ടി​പ്പി​ച്ച​ത്‌.
പ​ത്ത​നം​തി​ട്ട കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക്ല​ബ്ലി​ന് 10 മു​ത​ൽ 16 വ​രെ​യും 2020 ജ​നു​വ​രി 15 മു​ത​ൽ 23 വ​രെ​യു​മു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ലാ സ്റ്റേ​ഡി​യം വി​ട്ടു​ന​ൽ​കി​യ​തി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യാ​ണ് ആ​രോ​പ​ണം. സം​ഘാ​ട​ക​ർ ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ സ്റ്റേ​ഡി​യം വി​ട്ടു ന​ൽ​കാ​ൻ ഏ​തെ​ങ്കി​ലും ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നി​രി​ക്കെ ഒ​രു കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​റു​ടെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സൗ​ജ​ന്യ​മാ​യി സ്റ്റേ​ഡി​യം വി​ട്ടു ന​ൽ​കാ​ൻ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ച​തെ​ന്ന് എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ പി. ​കെ. അ​നീ​ഷ് ആ​രോ​പി​ച്ചു.
ക്ലബ്ല് ഭാ​ര​വാ​ഹി​ക​ളി​ൽ നി​ന്ന് പ​ണം വാ​ങ്ങി​യ​താ​യി സം​ശ​യ​മു​ണ്ടെ​ന്നും പി. ​കെ. അ​നീ​ഷ് പ​റ​ഞ്ഞു.
ക്ല​ബ് ന​ട​ത്തുന്ന ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ളി​ൽ നി​ന്നും 8000 രൂ​പ ഈ​ടാ​ക്കി​യി​രു​ന്നു. 36 ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.
ഒ​ന്നാം സ​മ്മാ​ന​മാ​യി 75000 രൂ​പ​യും ര​ണ്ടാം സ​മ്മാ​ന​മാ​യി 30000 രൂ​പ​യും ന​ൽ​കു​ന്നു​ണ്ട്. സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​തോ സ്പോ​ട്സ് കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​തോ ആ​യ കാ​യി​ക മേ​ള​ക​ൾ​ക്ക് മാ​ത്ര​മാ​ണ് സ്‌​റ്റേ​ഡി​യം സൗ​ജ​ന്യ​മാ​യി വി​ട്ടു ന​ൽ​കാ​ൻ അ​നു​വാ​ദ​മു​ള്ള​ത് എ​ന്നി​രി​ക്കെ​യാ​ണ് അ​പേ​ക്ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടാ​തെ സ്റ്റേ​ഡി​യം സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ൽ​കി​യ​തെ​ന്നാ​ണ് ഇ​ട​ത് കൗ​ൺ​സി​ല​ർ​മാ​രു​ടെ ആ​രോ​പ​ണം.
സ്റ്റേ​ഡി​യ​ത്തി​ന് ഒ​രു ദി​വ​സം വാ​ട​ക​യാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള 3213 രൂ​പ വീ​തം ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ന​ട​ക്കു​ന്ന 16 ദി​വ​സ​ത്തെ വാ​ട​ക അ​ട​യ്ക്കാ​ൻ ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​മെ​ന്ന് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ഉ​റ​പ്പ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് കൗ​ൺ​സി​ല​ർ​മാ​ർ ഉ​പ​രോ​ധ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ‌