ക​ർ​ഷ​ക സം​ഘം ജി​ല്ലാ സ​മ്മേ​ള​നം ‌
Friday, December 13, 2019 11:01 PM IST
കോ​ഴ​ഞ്ചേ​രി: റ​ബ​റി​ന് താ​ങ്ങു​വി​ല വ​ർ​ധി​പ്പി​ക്കാ​നും, സ്വാ​മി​നാ​ഥ​ൻ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പി​ലാ​ക്കാ​നും കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള ക​ർ​ഷ​ക​സം​ഘം.
ജി​ല്ലാ സ​മ്മേ​ള​നം ച​ര​ൽ​ക്കു​ന്നി​ൽ ഏ​ബ്ര​ഹാം മ​ണ്ണാ​യി​ക്ക​ൻ ന​ഗ​റി​ൽ ആ​രം​ഭി​ച്ച ജി​ല്ലാ സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കോ​ലി​യ​ക്കോ​ട് കൃ​ഷ്ണ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​താ​ധി​ഷ്ടി​ത പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ രാ​ഷ്ടീ​യ​തീ​ത​മാ​യി മു​ഴു​വ​ൻ ക​ർ​ഷ​ക​രും അ​ണി​നി​ര​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മ​തം പ​റ​ഞ്ഞ് ജ​ന​ങ്ങ​ളെ വേ​ർ​തി​രി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ നി​ല​നി​ല്പി​നെ ത​ന്നെ അ​പ​ക​ട​ത്തി​ലാ​ക്കു​മെ​ന്നും കോ​ലി​യ​ക്കോ​ടു കൃ​ഷ്ണ​ൻ നാ​യ​ർ പ​റ​ഞ്ഞു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​യി​ക്ക​ലേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് സം​സ്ഥാ​ന ജോ​യി​ൻ സെ​ക്ര​ട്ട​റി സി. ​എ​ച്ച്. കു​ഞ്ഞ​മ്പു​വും പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്ല്ലാ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. തു​ള​സീ​ധ​ര​ൻ പി​ള്ള​യും അ​വ​ത​രി​പ്പി​ച്ചു. മു​ര​ളി പെ​രു​നെ​ല്ലി എം​എ​ൽ​എ, സം​സ്ഥാ​ന ജോ​യി​ൻ സെ​ക്ര​ട്ട​റി ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ ആ​ർ. കൃ​ഷ്ണ​കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.കെ. ​പ്ര​കാ​ശ് ബാ​ബു ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും, കെ. ​ജി. വാ​സു​ദേ​വ​ൻ അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു.
ഉ​ദ്ഘാ​ട​ന സ​ന്മേ​ള​ന​ത്തി​ൽ മി​ക​ച്ച ക​ർ​ഷ​ക​രെ​യും ആ​ദ്യ​കാ​ല ക​ർ​ഷ​ക സം​ഘം നേ​താ​ക്ക​ളെ​യും ആ​ദ​രി​ച്ചു.കെ .​ജി. വാ​സു​ദേ​വ​ൻ, ര​സി​ത ടീ​ച്ച​ർ, അ​ല​ക്സ് തോ​മ​സ്, പ്ര​ഫ.​കെ. കൃ​ഷ്ണ​പി​ള്ള, മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, ഡോ.​കെ. പി. ​വി​ശ്വ​നാ​ഥ​ൻ, പി. ​ആ​ർ. പ്ര​ദീ​പ്, പി​ഷം​ഷു​ദ്ദീ​ൻ, ജി​ജി മാ​ത്യു, ആ​ർ. ഗോ​വി​ന്ദ്, കെ. ​ജി. മു​ര​ളീ​ധ​ര​ൻ, ജ​നു മാ​ത്യു, ര​ൻ​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​ബ് ക​മ്മി​റ്റി​ക​ളാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്. ‌