അ​ല​ങ്കാ​ര മ​ത്സ്യ ക​ർ​ഷ​ക സം​ഗ​മ​വും സെ​മി​നാ​റും ന​ട​ത്തി ‌
Saturday, December 14, 2019 11:09 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ശു​ദ്ധ​ജ​ല അ​ല​ങ്കാ​ര മ​ത്സ്യ ക​ർ​ഷ​ക ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട രാ​ജീ​വ് ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​ല​ങ്കാ​ര മ​ത്സ്യ​ക​ർ​ഷ​ക സം​ഗ​മ​വും സെ​മി​നാ​റും സ​ഹ​ക​ര​ണ സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​മു​വ​ൽ കി​ഴ​ക്കു​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഭ​ര​ണ സ​മി​തി​യം​ഗം സു​മ​തി സിം​ഗ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ളാ​യ സ​ജി കോ​ട്ട​യ്ക്കാ​ട്, സു​ലോ​ച​ന​ൻ, തു​ള​സി ദേ​വ​രാ​ജ​ൻ, സം​ഘം സെ​ക്ര​ട്ട​റി തോ​മ​സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ല​ങ്കാ​ര മ​ത്സ്യ​കൃ​ഷി, അ​ന​ന്ത സാ​ദ്ധ്യ​ത​ക​ളും നൂ​ത​ന രീ​തി​ക​ളും എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ന​ട​ന്ന സെ​മി​നാ​റി​ൽ ഫി​ഷ​റീ​സ് വ​കു​പ്പ് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ വി.​കെ. രാ​ജ​ൻ, കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു. കൂ​ടു​ത​ൽ ക​ർ​ഷ​ക​രെ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ അം​ഗ​ങ്ങ​ളാ​ക്കി ഫി​ഷ​റീ​സ് വ​കു​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ജി​ല്ല​യി​ൽ അ​ല​ങ്കാ​ര മ​ത്സ്യ​കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്ന​തി​ന് ജി​ല്ല​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ത​ദ്ദേ​ശ സം​വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ല​ങ്കാ​ര മ​ത്സ്യ​കൃ​ഷി അ​വ​ബോ​ധ​ന ക്ലാ​സു​ക​ളും സെ​മി​നാ​റു​ക​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു. ‌