സാ​ന്പ​ത്തി​ക തി​രി​മ​റി: ഒ​ളി​വി​ല്‍ പോ​യ പോ​ലീ​സു​കാ​ര​ന്‍ അ​റ​സ്റ്റി​ല്‍
Saturday, December 14, 2019 11:12 PM IST
പ​ത്ത​നം​തി​ട്ട: സാ​ന്പ​ത്തി​ക തി​രി​മ​റി കാ​ട്ടി​യ പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ. പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ നി​ന്നും കൊ​ടു​ത്തു വി​ട്ട പ​ണം തി​രി​മ​റി ന​ട​ത്തി​യ കേ​സി​ല്‍ കോ​ട​തി ശി​ക്ഷി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഒ​ളി​വി​ലാ​യി​രു​ന്നു ഇ​യാ​ൾ.
പ​ത്ത​നം​തി​ട്ട എ​ആ​ര്‍ ക്യാ​മ്പി​ലെ പോ​ലീ​സു​കാ​ര​നാ​യ ക​ല​ഞ്ഞൂ​ര്‍ കു​ന്ന​ത്ത് തെ​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ വി​നോ​ദ് കു​മാ​റാ​ണ് (ക​ട്ട​ച്ചി​റ വി​നോ​ദ്) അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ത​ണ്ണി​ത്തോ​ട് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​യൂ​ബ്ഖാ​നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.
2007 ല്‍ ​ത​ണ്ണി​ത്തോ​ട് സ്‌​റ്റേ​ഷ​നി​ല്‍ കോ​ണ്‍​സ്റ്റ​ബി​ളാ​യി ജോ​ലി ചെ​യ്യു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ഇ​പ്പോ​ഴ​ത്തെ എ​സ്എ​സ്ബി ഡി​വൈ​എ​സ്പി കെ.​എ. വി​ദ്യാ​ധ​ര​നാ​യി​രു​ന്നു അ​ന്ന് ത​ണ്ണി​ത്തോ​ട് എ​സ്ഐ.
സ്‌​റ്റേ​ഷ​നി​ലെ ഫോ​ണ്‍ ബി​ല്‍ എ​സ്ഐ സ്വ​ന്തം കൈ​യി​ല്‍ നി​ന്ന് അ​ട​യ്ക്കു​ക​യും പി​ന്നീ​ട് ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് നി​ന്ന് തു​ക അ​നു​വ​ദി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ത​ണ്ണി​ത്തോ​ട് സ്‌​റ്റേ​ഷ​നി​ല്‍ ത​പാ​ല്‍ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന ദി​വ​സം വി​നോ​ദ് കു​മാ​ര്‍ ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ചെ​ന്നി​രു​ന്നു. ഈ ​സ​മ​യം വി​നോ​ദി​ന് പി​എ​ഫി​ല്‍ നി​ന്ന് അ​നു​വ​ദി​ച്ച 25,000 രൂ​പ​യും 2007 ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ത്തി​ല്‍ ത​ണ്ണി​ത്തോ​ട് സ്‌​റ്റേ​ഷ​നി​ലെ ഫോ​ണ്‍ ബി​ല്ലാ​യ 1500 രൂ​പ​യും ഇ​യാ​ളു​ടെ കൈ​വ​ശം കൊ​ടു​ത്തു വി​ട്ടു. ഒ​പ്പം സ്‌​റ്റേ​ഷ​നി​ല്‍ നി​ന്ന് ഒ​പ്പി​ട്ടു തി​രി​കെ ന​ല്‍​കേ​ണ്ട മ​ണി മെ​മ്മോ​യും കൊ​ടു​ത്തി​രു​ന്നു.
വി​നോ​ദി​ന് അ​നു​വ​ദി​ച്ച പ​ണം പോ​ലും സ്‌​റ്റേ​ഷ​നി​ലെ​ത്തി എ​സ്ഐ മ​ണി മെ​മ്മോ​യി​ല്‍ ഒ​പ്പി​ട്ട ശേ​ഷം മാ​ത്ര​മേ കൈ​പ്പ​റ്റാ​ന്‍ അ​നു​വാ​ദം ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. പ​ണ​വു​മാ​യി അ​ന്ന് മു​ങ്ങി​യ വി​നോ​ദ് പി​ന്നെ സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യി​രു​ന്നി​ല്ല.
ര​ണ്ടു മാ​സം ക​ഴി​ഞ്ഞ​പ്പോ​ള്‍ മാ​ര്‍​ച്ച്, ഏ​പ്രി​ല്‍ മാ​സ​ങ്ങ​ളി​ലെ ടെ​ലി​ഫോ​ണ്‍ ബി​ല്‍ എ​സ്ഐ​ക്ക് അ​നു​വ​ദി​ച്ചു കൊ​ടു​ത്തു.
ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലെ ബി​ല്‍ എ​വി​ടെ എ​ന്നു ചോ​ദി​ച്ച​പ്പോ​ഴാ​ണ് അ​ത് വി​നോ​ദ് വ​ശം കൊ​ടു​ത്തു വി​ട്ടു​വെ​ന്ന് അ​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് ഇ​യാ​ളെ ബ​ന്ധ​പ്പെ​ടാ​ന്‍ ഏ​റെ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. ഇ​യാ​ള്‍ ഡ്യൂ​ട്ടി​ക്കും വ​ന്നി​രു​ന്നി​ല്ല.
ഒ​ടു​വി​ല്‍, എ​സ്ഐ ത​ന്നെ വി​നോ​ദി​നെ പ്ര​തി​യാ​ക്കി കേ​സ് എ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന് ശേ​ഷ​വും വി​നോ​ദ് വി​വി​ധ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ജോ​ലി ചെ​യ്തു.
അ​വ​സാ​നം, എ​ആ​ര്‍ ക്യാ​മ്പി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് പ​ണം തി​രി​മ​റി ന​ട​ത്തി​യ കേ​സി​ല്‍ കോ​ട​തി ഇ​യാ​ളെ ശി​ക്ഷി​ച്ച​ത്.
ആ​റു​മാ​സം ത​ട​വും 10,000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷി​ച്ച​ത്. വി​ധി​ക്കെ​തി​രേ അ​പ്പീ​ല്‍ പോ​കാ​ന്‍ വി​നോ​ദ് ത​യാ​റാ​യി​ല്ല. പ​ക​രം മു​ങ്ങി. ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ വാ​ര്‍​ക്ക​പ്പ​ണി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. തി​രു​വ​ല്ല കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.