റോ​ഡ് സു​ര​ക്ഷാ വാ​രാ​ച​ര​ണം; സൗ​ജ​ന്യ നേ​ത്ര​ര​ക്ത പ​രി​ശോ​ധ​നാ ക്യാ​ന്പ് ന​ട​ത്തി
Wednesday, January 15, 2020 10:48 PM IST
പ​ത്ത​നം​തി​ട്ട: റോ​ഡ് സു​ര​ക്ഷാ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ​യും റോ​ഡ് സു​ര​ക്ഷാ അ​ഥോ​റി​റ്റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ഐ ​കെ​യ​ർ ആ​ശു​പ​ത്രി​യു​ടെ​യും തി​രു​വ​ല്ല ഐ ​മൈ​ക്രോ സ​ർ​ജ​റി​യു​മാ​യി സ​ഹ​ക​രി​ച്ച് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡി​ൽ സൗ​ജ​ന്യ നേ​ത്ര​ര​ക്ത​പ​രി​ശോ​ധ​ന ക്യാ​ന്പു​ക​ൾ ന​ട​ത്തി.

ക്യാ​ന്പി​ൽ 200 പേ​രു​ടെ നേ​ത്ര പ​രി​ശോ​ധ​ന​യും 205 പേ​രു​ടെ ര​ക്ത​പ​രി​ശോ​ധ​ന​യും ന​ട​ത്തി. ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ, ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ, ബ​സ് ഡ്രൈ​വ​ർ​മാ​ർ, ടി​പ്പ​ർ ഡ്രൈ​വ​ർ​മാ​ർ, മ​റ്റ് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ ക്യാ​ന്പി​ന്‍റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. 31ാമ​ത് റോ​ഡ് സു​ര​ക്ഷാ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക്യാ​ന്പ് ന​ട​ത്തി​യ​ത്.