കോ​യി​പ്ര​ത്തു വി​പ്പ് ന​ൽ​കി​യി​ട്ടി​ല്ല, വേ​ണ്ട​തു പ്ര​ശ്ന​പ​രി​ഹാ​രം: വി​ക്ട​ർ
Thursday, January 16, 2020 10:49 PM IST
കോ​ഴ​ഞ്ചേ​രി: കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് വേ​ള​യി​ൽ ആ​രെ​യെ​ങ്കി​ലും പി​ന്തു​ണ​യ്ക്കാ​നെ എ​തി​ർ​ക്കാ​നോ ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​പ്ര​തി​നി​ധി​യാ​യ സൂ​സ​ൻ ജോ​ർ​ജി​ന് താ​ൻ വി​പ്പ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് വി​ക്ട​ർ ടി.​തോ​മ​സ് ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.
തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മു​ന്പാ​കെ ഹാ​ജ​രാ​ക്കി​യ​താ​യി പ​റ​യു​ന്ന വി​പ്പ് വ്യാ​ജ​മാ​ണ്. ഇ​തി​ൽ പാ​ർ​ട്ടി​യു​ടെ സീ​ൽ ഇ​ല്ല. വി​പ്പി​ലെ ഒ​പ്പ് ത​ന്േ‍​റ​ത​ല്ലെ​ന്നും വി​ക്ട​ർ ടി. ​തോ​മ​സ് പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഇ​ന്ന​ലെ ന​ട​ന്ന തെ​ളി​വെ​ടു​പ്പി​ലും ഇ​തു താ​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.
കോ​യി​പ്രം ബ്ലോ​ക്കി​ലെ അ​വി​ശ്വാ​സം ക്ഷ​ണി​ച്ചു​വ​രു​ത്തി​യ​താ​ണ്. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​പ്ര​തി​നി​ധി​യാ​യി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചു വി​ജ​യി​ച്ച സൂ​സ​ൻ ജോ​ർ​ജി​ന് ര​ണ്ട​ര വ​ർ​ഷം ക​ഴി​ഞ്ഞ് വൈ​സ് പ്ര​സി​ഡ​ന്‍റു പ​ദ​വി ന​ൽ​കാ​മെ​ന്ന​ത് മു​ൻ ധാ​ര​ണ​യാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തി​ന് അ​ർ​ഹ​ത സൂ​സ​നാ​യി​രു​ന്നു.
എ​ന്നാ​ൽ അ​ന്ന​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ത​ന്ത്ര ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ചു ജ​യി​ച്ചെ​ത്തി​യ അ​ക്കാ​മ്മ ജോ​ണ്‍​സ​ന്‍റെ പി​ന്തു​ണ കൂ​ടി ഉ​റ​പ്പാ​ക്കേ​ണ്ടി​യി​രു​ന്ന​തി​നാ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ കൂ​ടി താ​ത്പ​ര്യ​ത്തി​ലാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റു സ്ഥാ​നം ന​ൽ​കി​യ​ത്.
അ​ന്ന് അ​ക്കാ​മ്മ​യ്ക്കും സൂ​സ​ൻ ജോ​ർ​ജി​നും പാ​ർ​ട്ടി വി​പ്പ് ന​ൽ​കി​യി​രു​ന്നു. ര​ണ്ട​ര വ​ർ​ഷ​ത്തി​നു​ശേ​ഷം അ​ക്കാ​മ്മ ജോ​ണ്‍​സ​ണ്‍ സ്ഥാ​നം ഒ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ത​യാ​റാ​യി​ല്ല.
കേ​ര​ള കോ​ണ്‍​ഗ്ര​സും കോ​ണ്‍​ഗ്ര​സും ഇ​ക്കാ​ര്യം അ​ക്കാ​മ്മ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​വി​ശ്വാ​സം വ​ന്ന​പ്പോ​ഴും ധാ​ര​ണ​യി​ലെ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​യാ​തെ വ​ന്ന​പ്പോ​ൾ സൂ​സ​ൻ ജോ​ർ​ജ് മ​നഃ​സാ​ക്ഷി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ക​രു​തു​ന്ന​ത്. സൂ​സ​ൻ ജോ​ർ​ജി​ന്‍റെ വീ​ട്ടി​ൽ വി​പ്പ് പ​തി​പ്പി​ച്ച​താ​യ വാ​ദ​വും ശ​രി​യ​ല്ല.
കേ​സി​ൽ പ​റ​യു​ന്ന ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ ഇ​തു നി​ഷേ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും വി​ക്ട​ർ ടി.​തോ​മ​സ് പ​റ​ഞ്ഞു.യു​ഡി​എ​ഫി​ന്‍റെ ഒ​റ്റ​ക്കെ​ട്ടാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ന് കോ​യി​പ്രം കേ​സ് പി​ൻ​വ​ലി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ര​ണ്ട് മെം​ബ​ർ​മാ​ർ ഇ​തി​നു ത​യാ​റാ​യി​ല്ല. യു​ഡി​എ​ഫി​ൽ തി​രി​കെ​യെ​ത്തി​യ​താ​യി സൂ​സ​ൻ ജോ​ർ​ജ് അ​റി​യി​ച്ച​തു​മാ​ണ്.
യു​ഡി​എ​ഫി​ന് വി​രു​ദ്ധ​മാ​യി വോ​ട്ടു ചെ​യ്ത മെം​ബ​ർ​മാ​രെ തി​രി​കെ​യെ​ടു​ത്ത് മ​ല്ല​പ്പ​ള്ളി ബ്ലോ​ക്കി​ലും നാ​ര​ങ്ങാ​നം, വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ലും ഒ​ക്കെ പ്ര​ശ്ന​പ​രി​ഹാ​രം ക​ണ്ട​താ​ണ്. കോ​യി​പ്ര​ത്ത് ഇ​ത്ത​ര​ത്തി​ൽ ഒ​രു ധാ​ര​ണ രൂ​പ​പ്പെ​ടു​ത്തു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ വി​ക്ട​ർ ടി.​തോ​മ​സ് പ​റ​ഞ്ഞു.