കൊ​ല്ല​മു​ള ലി​റ്റി​ൽ​ഫ്ല​വ​ർ സ്കൂ​ളി​ന് നീ​തി ആ​യോ​ഗ് ബ​ഹു​മ​തി
Friday, January 17, 2020 10:52 PM IST
എ​രു​മേ​ലി: കൊ​ല്ല​മു​ള ലി​റ്റി​ൽ​ഫ്ല​വ​ർ പ​ബ്ലി​ക് സ്കൂ​ൾ ആ​ൻ​ഡ് ജൂ​നി​യ​ർ കോ​ള​ജി​ന് സോ​ഷ്യ​ലി റെ​സ്പോ​ൺ​സി​ബി​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​വാ​ർ​ഡ്. സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത മാ​ന​ദ​ണ്ഡ​മാ​ക്കി നീ​തി ആ​യോ​ഗ് തെ​രെ​ഞ്ഞെ​ടു​ത്ത കേ​ര​ള​ത്തി​ലെ എ​ട്ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ലി​റ്റി​ൽ ഫ്ല​വ​ർ സ്കൂ​ൾ. ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ന​ൽ​കി​വ​രു​ന്ന സ​മ​ഗ്ര സം​ഭാ​വ​ന​ക​ളെ പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം വൈ​ലോ​പ്പ​ള്ളി സം​സ്‌​കൃ​തി ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന കാ​യി​ക തു​റു​മു​ഖ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നി​ൽ നി​ന്നു കൊ​ല്ല​മു​ള ലി​റ്റി​ൽ ഫ്ല​വ​ർ പ​ബ്ലി​ക് സ്കൂ​ളി​ന് വേ​ണ്ടി ഫാ. ​ടോം താ​ന്നി​യി​ൽ നീ​തി അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കും വി​ക​സ​ന​ത്തി​നും ജ​ന​ങ്ങ​ളു​ടെ ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും ആ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന വി​ദ​ഗ്ധോ​പ​ദേ​ശ​ക സ​മി​തി​യാ​ണ് നീ​തി ആ​യോ​ഗ്. മു​ൻ സ​ർ​ക്കാ​രു​ക​ളു​ടെ കാ​ല​ത്ത് ആ​സൂ​ത്ര​ണ ക​മ്മീ​ഷ​നാ​ണ് നീ​തി ആ​യോ​ഗി​ന്‍റെ സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ കീ​ഴി​ൽ പ​രേ​ത​നാ​യ ഫാ. ​ആ​ന്‍റ​ണി താ​ന്നി​ക്ക​ൽ രൂ​പം കൊ​ടു​ത്ത സ്കൂ​ൾ കാ​ല​ക്ര​മേ​ണ ക്ല​രീ​ഷ​ൻ സ​ഭ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. മൂ​വാ​യി​ര​ത്തി​ല​ധി​കം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന ലി​റ്റി​ൽ ഫ്ല​വ​ർ പ​ബ്ലി​ക് സ്കൂ​ൾ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​മു​ഖ വി​ദ്യാ​ല​യം കൂ​ടി​യാ​ണ്. ഫാ. ​സോ​ജി ചെ​റു​ശേ​രി​ൽ സ്കൂ​ളി​ന്‍റെ പ്രി​ൻ​സി​പ്പ​ലും ഫാ. ​മാ​ത്യു മേ​ച്ചി​റ​ക്ക​ൽ മാ​നേ​ജ​രും ഫാ. ​ജോ​യ്‌​സ് ആ​റ്റു​ചാ​ലി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​റു​മാ​ണ്.