ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക 20ന് ‌
Friday, January 17, 2020 10:54 PM IST
‌​പ​ത്ത​നം​തി​ട്ട: ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന ത​ദ്ദേ​ശ​സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക 20നു ​പ്ര​സി​ദ്ധീ​ക​രി​ക്കും. 2015ലെ ​ത​ദ്ദേ​ശ​സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​പ​യോ​ഗി​ച്ച വോ​ട്ട​ർ​പ​ട്ടി​ക അ​ടി​സ്ഥാ​ന രേ​ഖ​യാ​യി അം​ഗീ​ക​രി​ച്ചാ​ണ് ക​ര​ടു പ​ട്ടി​ക ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ അ​ഭ്യ​ർ​ഥി​ച്ച് ഇ​ന്ന​ലെ ജി​ല്ലാ​ത​ല​ത്തി​ൽ യോ​ഗം ചേ​ർ​ന്നു.
വോ​ട്ട​ർ​പ​ട്ടി​ക കു​റ്റ​മ​റ്റ​താ​ക്കാ​ൻ എ​ല്ലാ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ചെ​റി​യ തെ​റ്റു​ക​ൾ പ​ർ​വ​തീ​ക​രി​ച്ച് കാ​ണി​ക്ക​രു​തെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് പ​റ​ഞ്ഞു. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ആ​ക്ഷേ​പ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും പു​തി​യ അ​പേ​ക്ഷ​ക​ൾ ന​ൽ​കാ​നും പേ​രു​ക​ൾ ചേ​ർ​ക്കാ​നു​മു​ള്ള അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 14 ആ​ണ്. വോ​ട്ട​ർ​പ​ട്ടി​ക വി​ചാ​ര​ണ ന​ട​ത്തി അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 25. അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് ഫെ​ബ്രു​വ​രി 28ന് ​ആ​കും.
തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ർ ഡോ.​വി​ന​യ് ഗോ​യ​ൽ, ശ​ബ​രി​മ​ല എ​ഡി​എം എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ്, ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ബി. ​രാ​ധാ​കൃ​ഷ്ണ​ൻ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ, ആ​ർ.​ജ​യ​കൃ​ഷ്ണ​ൻ, അ​ല​ക്സ് ക​ണ്ണ​മ​ല, വാ​ള​കം ജോ​ണ്‍, ജോ​ണ്‍ എ​സ്. യോ​ഹ​ന്നാ​ൻ, നൗ​ഷാ​ദ് ക​ണ്ണ​ങ്ക​ര, പി.​സി ഹ​രി, എ​സ്.​മു​ഹ​മ്മ​ദ് അ​നീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.‌

‌യു​ഡി​എ​ഫ് പ്ര​തി​നി​ധി​ക​ൾ എ​ത്തി​യി​ല്ല ‌

‌പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ​സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്ക​ൽ സം​ബ​ന്ധി​ച്ച ജി​ല്ലാ​ത​ല യോ​ഗ​ത്തി​ൽ യു​ഡി​എ​ഫ് പ്ര​തി​നി​ധി​ക​ൾ ആ​രു​മു​ണ്ടാ​യി​ല്ല. കോ​ൺ​ഗ്ര​സ്, മു​സ്്ലിം​ലീം​ഗ്, കേ​ര​ള കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​ക​ളാ​രും​ത​ന്നെ യോ​ഗ​ത്തി​നു​ണ്ടാ​യി​രു​ന്നി​ല്ല. ബ​ഹി​ഷ്ക​ര​ണ തീ​രു​മാ​നം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ലും യോ​ഗ​ത്തി​നു പ്ര​സ​ക്തി ഇ​ല്ലെ​ന്നു ക​ണ്ടാ​ണ് പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.