‌പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ലേ​ക്കു​ള്ള വ​ഴി ത​ട​സ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് പ​രാ​തി ‌
Saturday, January 18, 2020 10:59 PM IST
പ​ത്ത​നം​തി​ട്ട: പ​ത്തോ​ളം കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ലേ​ക്കു​ള്ള വ​ഴി സ്വ​കാ​ര്യ​വ്യ​ക്തി കൈ​യേ​റി ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന് പ​രാ​തി. ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ര്‍​ഡി​ല്‍ പു​തു​മ​ല ചേ​ര്‍​ക്കോ​ട് ശ്രീ​ചി​ത്തി​ര പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ലേ​ക്കു​ള്ള റോ​ഡ് കൈ​യേ​റി സ​മീ​പ​ത്തെ വ​സ്തു ഉ​ട​മ സ​ര്‍​വേ​ക്ക​ല്ല് സ്ഥാ​പി​ച്ചു​വെ​ന്ന് കോ​ള​നി വാ​സി​ക​ളാ​യ ഷൈ​നി പ്ര​ദീ​പ്, എ​സ്. ഉ​ഷ, ശാ​ന്ത, എ​ല്‍. സ​ജി​നി എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു.

2012 ല്‍ ​പ്ര​ദേ​ശ​വാ​സി​ക​ളും സ​മീ​പ​വാ​സി​ക​ളും ചേ​ര്‍​ന്ന് വ​സ്തു വി​ട്ടു ന​ല്‍​കി​യാ​ണ് കോ​ള​നി​യി​ലേ​ക്ക് നാ​ലു മീ​റ്റ​ര്‍ വീ​തി​യി​ല്‍ റോ​ഡ് നി​ര്‍​മി​ച്ചി​രു​ന്ന​ത്. റോ​ഡ് ക​ട​ന്നു പോ​കു​ന്ന ഒ​രു ഭാ​ഗ​ത്ത് വ്യ​ക്തി തോ​ടു പു​റ​മ്പോ​ക്ക് കൈ​യേ​റി​ട്ടു​ണ്ടാ​യി​രു​ന്നു. കോ​ള​നി വാ​സി​ക​ള്‍ പ​ട്ടി​ക ജാ​തി ക​മ്മീഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് താ​ലൂ​ക്ക് സ​ര്‍​വേ​യ​ര്‍ ആ​യി​രു​ന്ന മ​നോ​ജ്‌ലാ​ലി​നെ സ​ര്‍​വേ ന​ട​ത്താ​ന്‍ നി​യോ​ഗി​ച്ചു. സ​ര്‍​വേ ന​ട​ത്തി പു​റ​മ്പോ​ക്ക് കൈ​യേ​റ്റം ക​ണ്ടെ​ത്തി 15 സ​ര്‍​വേ ക​ല്ലു​ക​ളും സ്ഥാ​പി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ ക​ഴി​ഞ്ഞ​യി​ടെ സ​മീ​പ വ​സ്തു ഉ​ട​മ ഈ ​ക​ല്ലു​ക​ള്‍ ഇ​ള​ക്കി മാ​റ്റി. ഇ​തി​നെ​തി​രേ പ​രാ​തി​പ്പെ​ട്ട​പ്പോ​ള്‍ വ്യ​ക്തി സ്വ​ന്തം നി​ല​യി​ല്‍ സ​ര്‍​വേ​യ​റെ കൊ​ണ്ടു വ​ന്ന് അ​ള​ന്ന് റോ​ഡി​ന് മ​ധ്യ​ത്തി​ലാ​യി സ​ര്‍​വേ ക​ല്ലു​ക​ള്‍ സ്ഥാ​പി​ച്ച് വ​ഴി ത​ട​സ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രേ പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ല്ലാം പ​രാ​തി ന​ല്‍​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.

നേ​ര​ത്തേ കോ​ള​നി പ്ര​ദേ​ശ​ത്ത് ത​ന്നെ താ​മ​സി​ച്ചി​രു​ന്ന വ്യ​ക്തി​യാ​ണ് കൈ​യേ​റ്റം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​യാ​ള്‍ വേ​റെ സ്ഥ​ലം വാ​ങ്ങി സ്വ​ന്ത​മാ​യി വീ​ടു വ​ച്ച​തി​നു ശേ​ഷ​മാ​ണ് കോ​ള​നി​യി​ലേ​ക്കു​ള്ള വ​ഴി ത​ട​സ​പ്പെ​ടു​ത്തി​യ​തെ​ന്നും പ​റ​യു​ന്നു.

ഭ​ര​ണ​രം​ഗ​ത്തും ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ലു​മു​ള്ള സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് കോ​ള​നി​നി​വാ​സി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും ത​ങ്ങ​ളു​ടെ യാ​ത്രാ​മാ​ര്‍​ഗം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും വീ​ട്ട​മ്മ​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ‌