ആ​ന എ​ഴു​ന്ന​ള്ള​ത്ത് ര​ജി​സ്ട്രേ​ഷ​ൻ 21 മു​ത​ൽ
Saturday, January 18, 2020 10:59 PM IST
പ​ത്ത​നം​തി​ട്ട: സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ഉ​ത്സ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ആ​ന​ക​ളു​ടെ എ​ഴു​ന്ന​ള്ള​ത്തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ 21ന് ​പു​ന​രാ​രം​ഭി​ക്കും. 2012നു ​മു​ന്പ് ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളു​ടെ​യും ഉ​ത്സ​വ​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യി ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ച്ചി​രു​ന്ന​തും പി​ന്നീ​ട് തു​ട​ർ​ന്നു പോ​രു​ന്ന​തു​മാ​യ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ത​ങ്ങ​ളു​ടെ ഉ​ത്സ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ നാ​ട്ടാ​ന പ​രി​പാ​ല​ന ച​ട​ങ്ങ​ൾ പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ജി​ല്ലാ​ത​ല മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി മു​ന്പാ​കെ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

അ​പേ​ക്ഷ ഫോ​റ​ത്തി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും പ​ത്ത​നം​തി​ട്ട സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഡി​വി​ഷ​ൻ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0468 2243452, 9447979134.