റി​പ്പ​ബ്ലി​ക്ദി​നാ​ഘോ​ഷം കാ​ണാ​ൻ മാ​ള​വി​ക​യ്ക്കു ക്ഷ​ണം
Sunday, January 19, 2020 10:07 PM IST
കോ​ഴ​ഞ്ചേ​രി: ഡ​ൽ​ഹി​യി​ലെ ചെ​ങ്കോ​ട്ട​യി​ൽ 26നു ​ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ലേ​ക്ക് എ. ​മാ​ള​വി​ക​യ്ക്കു ക്ഷ​ണം. കു​റി​യ​ന്നൂ​ർ വൈ​ശാ​ഖ​ത്തി​ൽ എ.​മാ​ള​വി​ക ക​ഴി​ഞ്ഞ സി​ബി​എ​സ്‌​ഇ പ​രീ​ക്ഷ​യി​ൽ നൂ​റ് ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഉ​ന്ന​ത വി​ജ​യം നേ​ടി​യി​രു​ന്നു.
പ​ഠ​ന, പ്ര​വ​ർ​ത്ത​ന മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​ധാ​ന മ​ന്ത്രി​യു​ടെ ഓ​ഫീ​സ്നേ​രി​ട്ട് റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ് കാ​ണാ​ൻ അ​വ​സ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ മി​ക​ച്ച നൂ​റ് കു​ട്ടി​ക​ൾ​ക്കാ​ണ് ഇ​ത്ത​ര​ത്തി​ൽ ക്ഷ​ണം ല​ഭി​ച്ചി​ട്ടു​ള്ള​ത്.
പ്രൈ ​മി​നി​സ്റ്റേ​ഴ്‌​സ് ബോ​ക്സി​ലാ​ണ് ഇ​വ​ർ​ക്കു​ള്ള ഇ​രി​പ്പി​ടം. നി​ല​വി​ൽ ഡ​ൽ​ഹി ലേ​ഡി ശ്രീ​റാം കോ​ള​ജി​ൽ ഒ​ന്നാം വ​ർ​ഷ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് മാ​ള​വി​ക. സെ​ക്ക​ൻ​ഡ​റി വ​രെ പ​ത്ത​നം​തി​ട്ട ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​നി​ലും സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി തി​രു​വ​ല്ല ബി​ലീ​വേ​ഴ്‌​സ് സ്കൂ​ളി​ലു​മാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.
കേ​ര​ള ബാ​ങ്ക് പു​ളി​ക്കീ​ഴ് ശാ​ഖാ മാ​നേ​ജ​ർ അ​ജി​ത് കു​മാ​റി​ന്‍റെ​യും ഇ​ര​വി​പേ​രൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ആ​ർ. സി​ന്ധു​വി​ന്‍റെ​യും മ​ക​ളാ​ണ്.