സ്നേ​ഹ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ ന​വ​ലോ​കം സൃ​ഷ്ടി​ക്ക​പ്പെ​ട​ണം: ജ​സ്റ്റീ​സ് ബ​ഞ്ച​മി​ൻ കോ​ശി
Sunday, January 19, 2020 10:07 PM IST
പ​ത്ത​നം​തി​ട്ട: നി​ർ​ഭ​യ​മാ​യ ജീ​വി​തം ആ​ഗ്ര​ഹി​ക്കു​ന്ന മ​നു​ഷ്യ​ൻ സ്നേ​ഹ​വും സ​മാ​ധാ​ന​വും വി​ള​യാ​ടു​ന്ന ന​വ​ലോ​ക​മാ​ണ് സ്വ​പ്നം കാ​ണു​ന്ന​തെ​ന്ന് വൈ​എം​സി​എ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റീ​സ് ജെ.​ബ​ഞ്ച​മി​ൻ കോ​ശി. വൈ​എം​സി​എ​യു​ടെ ബൈ​ബി​ൾ പ​ഠ​ന​വേ​ദി​യാ​യ വ​ച​ന​തീ​രം 2020 ദേ​ശീ​യ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ക്ര​മ​വും ഭ​ര​ണ​ഘ​ട​ന​യും കാ​ലി​ക​മാ​യ ജ​നാ​ധി​പ​ത്യ സൃ​ഷ്ടി​യും എ​ല്ലാ പൗ​ര​ൻ​മാ​ർ​ക്കും സൃ​ഷ്ടി മു​ഴു​വ​നും ല​ഭി​ക്കാ​ൻ സ​മൂ​ഹ​ത്തി​നൊ​ന്നാ​കെ ബാ​ധ്യ​ത​യു​ണ്ടെ​ന്ന് ജ​സ്റ്റീ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

നി​രാ​ശ​യും വൈ​രു​ദ്ധ്യാ​ത്മ​ക ചി​ന്താ​ഗ​തി​യും സ്പ​ർ​ധ​യും വ​ള​രു​ന്പോ​ൾ സാ​മൂ​ഹി​ക​മാ​യ പു​രോ​ഗ​തി ത​ന്നെ ഇ​ല്ലാ​താ​കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.ദേ​ശീ​യ സ​മി​തി​യം​ഗം ഡോ.​മാ​മ്മ​ൻ സ​ഖ​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ സീ​നി​യ​ർ മെ​ത്രാ​പ്പോ​ലീ​ത്ത കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഫാ.​ബോ​ബി ജോ​സ് ക​ട്ടി​ക്കാ​ട് വി​ഷ​യാ​വ​ത​ര​ണം നി​ർ​വ​ഹി​ച്ചു.
മു​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ. ​ജോ​ണ്‍ ചെ​റി​യാ​ൻ, പ്ര​ഫ.​പി.​ജെ. ഉ​മ്മ​ൻ, ജോ​സ​ഫ് ജോ​ണ്‍, വി.​സി. സാ​ബു, കോ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ് ജി. ​ഉ​മ്മ​ൻ, സ്വാ​ഗ​ത​സം​ഘം ക​ണ്‍​വീ​ന​ർ ജ​യ​ൻ മാ​ത്യു, പി.​എ. മാ​ത്യൂ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.