ഹയർ സെക്കൻഡറി ഫ​ലം മെ​ച്ച​പ്പെ​ടു​ത്താ​ൻ ‘കൈ​ത്താ​ങ്ങ് '
Sunday, January 19, 2020 10:11 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​ഫ​ലം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​വി​ഷ്ക​രി​ച്ച "കൈ​ത്താ​ങ്ങ്' പ​ദ്ധ​തി പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്ക്. ജി​ല്ല​യി​ലെ 84 സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 15 വി​ഷ​യ​ങ്ങ​ളി​ൽ ത​യാ​റാ​ക്കി​യി​ട്ടു​ള്ള പ​ഠ​ന സ​ഹാ​യി​ക​ളു​ടെ പ്ര​കാ​ശ​ന​വും വി​ത​ര​ണോ​ദ്ഘാ​ട​ന​വും 21 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​അ​ടൂ​ർ ഗ​വ​ൺ​മെ​ന്‍റ് ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി പ്ര​കാ​ശ​ന​വും ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ക്കും.
വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ.​ജി.​അ​നി​ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും. ജി​ല്ലാ ക​ള​ക്ട​ർ പി. ​ബി. നൂ​ഹ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ ഫ​ലം വ​രു​മ്പോ​ൾ ഒ​ന്നാം​സ്ഥാ​ന​ത്തു​ള്ള പ​ത്ത​നം​തി​ട്ട ജി​ല്ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ ഫ​ലം വ​രു​മ്പോ​ൾ പി​ന്നി​ലാ​ണ്. ഇ​തി​നു പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യി​ട്ടാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും ഡ​യ​റ്റി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കൈ​ത്താ​ങ്ങ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യ​നു​സ​രി​ച്ച് ജി​ല്ല​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ളി​ലും ര​ണ്ടാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ക്ലാ​സു​ക​ളി​ലെ പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഡി​സം​ബ​ർ 31 ന് ​മു​മ്പ് പ​ഠി​പ്പി​ച്ചു തീ​ർ​ത്തി​രു​ന്നു.
ജ​നു​വ​രി ഒ​ന്നി​നും ആ​റി​നും ഇ​ട​യി​ൽ ക്ലാ​സ് പി​ടി​എ​ക​ൾ വി​ളി​ച്ചു ചേ​ർ​ത്തു. ഏ​ഴ് മു​ത​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക ക്ലാ​സു​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ഒ​ന്നാം വ​ർ​ഷ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ ഫ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​രോ സ്കൂ​ളി​ലും കൈ​ത്താ​ങ്ങ് വേ​ണ്ട കു​ട്ടി​ക​ളെ ഗ്രൂ​പ്പ് തി​രി​ച്ചാ​ണ് ക്ലാ​സു​ക​ൾ ന​ൽ​കി വ​രു​ന്ന​ത്.
ഡ​യ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഠ​ന​ത്തി​ൽ പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​രെ കൊ​ണ്ട് 15 വി​ഷ​യ​ങ്ങ​ളി​ൽ പ​ഠ​ന സ​ഹാ​യി​ക​ൾ ത​യാ​റാ​ക്കി. ഇം​ഗ്ലീ​ഷ്, ഇ​ക്ക​ണോ​മി​ക്സ്, ക​ണ​ക്ക്, ഫി​സി​ക്സ്, കെ​മി​സ്ട്രി, ബോ​ട്ട​ണി, സു​വോ​ള​ജി, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, അ​ക്കൗ​ണ്ട​ൻ​സി, ബി​സി​ന​സ് സ്റ്റ​ഡീ​സ്, ജ്യോ​ഗ്ര​ഫി, ഹി​സ്റ്റ​റി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സോ​ഷ്യോ​ള​ജി എ​ന്നീ വി​ഷ​യ​ങ്ങ​ൾ​ക്കാ​ണ് പ​ഠ​ന സ​ഹാ​യി​ക​ൾ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഇ​വ അ​ച്ച​ടി​ച്ച് ആ​വ​ശ്യാ​നു​സ​ര​ണം എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും വി​ത​ര​ണം ചെ​യ്യും. കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി​ട്ടാ​ണ് പ​ഠ​ന സ​ഹാ​യി​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ് പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി മോ​ണി​ട്ട​റിം​ഗ് സ​മി​തി​യും രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്.