ലൈ​ഫ് മി​ഷ​ന്‍ കു​ടും​ബ​സം​ഗ​മം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വുംവീ​ടു​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​ന​വും ഇ​ന്ന്
Sunday, January 19, 2020 10:11 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സ​മ്പൂ​ര്‍​ണ പാ​ര്‍​പ്പി​ട സു​ര​ക്ഷാ​പ​ദ്ധ​തി​യാ​യ ലൈ​ഫ് മി​ഷ​ന്‍റെ ഒ​ന്നും ര​ണ്ടും ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൂ​ര്‍​ത്തീ​ക​രി​ച്ച വീ​ടു​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും ഗു​ണ​ഭോ​ക്തൃ പ്ര​തി​നി​ധി​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സം​ഗ​മ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ഇ​ന്ന് ന​ട​ക്കും. പ്ര​മാ​ടം രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ഉ​ച്ച​യ്ക്ക് 12ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും വീ​ടു​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​ന​വും മ​ന്ത്രി കെ. ​രാ​ജു നി​ര്‍​വ​ഹി​ക്കും. കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ച​ട​ങ്ങി​ല്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി.​നൂ​ഹ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ക്കു​ം. ജി​ല്ല​യി​ലെ എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ന​ഗ​ര​സ​ഭ​ക​ളു​ടെ​യും വാ​ര്‍​ഡു​ക​ളി​ല്‍ നി​ന്നും ഓ​രോ ഗു​ണ​ഭോ​ക്താ​വ് വീ​ത​വും മു​ഴു​വ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ളും സം​ഗ​മ​ത്തി​ല്‍ സം​ബ​ന്ധി​ക്കും. കൂ​ടാ​തെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ സെ​ക്ര​ട്ട​റി​മാ​രും ലൈ​ഫ് മി​ഷ​ന്‍ നി​ര്‍​വ​ഹ​ണ ഉ​ദ്യാ​ഗ​സ്ഥ​രും വി​വി​ധ വ​കു​പ്പ് ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ക്കും.