അ​ടൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ലൈ​ഫ് മി​ഷ​ൻ കു​ടും​ബ​സം​ഗ​മം
Sunday, January 19, 2020 10:11 PM IST
അ​ടൂ​ർ: നി​രാ​ലം​ബ​രും നി​ര്‍​ധ​ന​രു​മാ​യ പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന​താ​ണ് സ​ര്‍​ക്കാ​രി​ന്റെ ല​ക്ഷ്യ​മെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സ​മ്പൂ​ര്‍​ണ ഭ​വ​ന പ​ദ്ധ​തി​യാ​യ ലൈ​ഫ് മി​ഷ​ന്‍, പി​എം​എ​വൈ (ജി) ​ഭ​വ​ന പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​ടൂ​ര്‍ ന​ഗ​ര​സ​ഭ കു​ടും​ബ സം​ഗ​മം അ​ടൂ​ര്‍ ഗ​വ​ൺ​മെ​ന്‍റ് യു​പി സ്‌​കൂ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ന​ഗ​ര​സ​ഭ ആ​ക്ടിം​ഗ് ചെ​യ​ര്‍​മാ​ന്‍ ജി. ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ആ​ര്‍.​കെ. ദീ​പേ​ഷ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ എ​ന്‍.​ഡി. രാ​ധാ​കൃ​ഷ്ണ​ന്‍, ശോ​ഭാ തോ​മ​സ്, റ്റി. ​മ​ധു, സൂ​സി ജോ​സ​ഫ്, മു​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷൈ​നി ജോ​സ്, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, ലൈ​ഫ് മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി.​പി. സു​നി​ല്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​നു വ​സ​ന്ത​ന്‍, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.