കൈ​പ്പ​ട്ടൂ​ർ സ്കൂ​ളി​ൽ പ​ച്ച​ക്ക​റി കൃ​ഷി​ക്ക് നൂ​റു​മേ​നി വി​ള​വെ​ടു​പ്പ്
Monday, January 20, 2020 10:57 PM IST
പ​ത്ത​നം​തി​ട്ട: കൈ​പ്പ​ട്ടൂ​ർ ഗവൺമെന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​പ്പാ​ക്കി​യ പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​വെ​ടു​പ്പ്. കാ​ർ​ഷി​ക​ക്ഷേ​മ​വ​കു​പ്പ് ജീ​വ​നി പ​ദ്ധ​തി​യും നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കി​യ സ്ഥാ​പ​നാ​ധി​ഷ്ഠി​ത പ​ച്ച​ക്ക​റി കൃ​ഷി​യി​ലാ​ണ് വി​ള​വെ​ടു​പ്പ് ന​ട​ന്ന​ത്. ഇ​തോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ളി​ൽ ന്യൂ​ട്രി​ഷ​ൻ ഗാ​ർ​ഡ​ൻ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.

പൂ​ർ​ണ​മാ​യും ജൈ​വ​രീ​തി അ​വ​ലം​ബി​ച്ചാ​ണ് സ്കൂ​ളി​ൽ പ​ച്ച​ക്ക​റി കൃ​ഷി ന​ട​ത്തി​യ​ത്. പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉൗ​ന്ന​ൽ ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി​യി​ലേ​ക്ക് ക​ട​ന്ന​ത്. കു​ട്ടി​ക​ളി​ൽ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ ഉ​ല്ലാ​സം കൂ​ടി പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മാ​യി.

ഭ​ക്ഷ്യ സു​ര​ക്ഷ​യും സ്വ​യം​പ​ര്യാ​പ്ത​ത​യും പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു ന​ൽ​കാ​നാ​ണ് പ​ച്ച​ക്ക​റി​ത്തോ​ട്ടം ആ​രം​ഭി​ച്ച​ത്. കു​ട്ടി​ക​ൾ ആ​വേ​ശ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. വേ​ന​ൽ​ച്ചൂ​ടി​ന്‍റെ കാ​ഠി​ന്യം മ​റ​ന്നും അ​വ​ർ അ​ധ്വാ​നി​ച്ചു.

ക്വാ​ളി​ഫ്ള​വ​ർ, വെ​ണ്ട, വാ​ഴ, പ​ച്ച​മു​ള​ക്, ത​ക്കാ​ളി, പ​യ​ർ, പാ​വ​ൽ എ​ന്നി​വ​യും കു​ട്ടി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ശ്ര​മ​ഫ​ല​മാ​യി വി​ള​യി​ച്ചു. ദി​വ​സേ​ന വി​ള​വെ​ടു​പ്പ് ന​ട​ത്തു​ന്ന പ​യ​റി​നും മ​റ്റും വി​പ​ണി സ്കൂ​ളി​ൽ ത​ന്നെ​യു​ണ്ട്. സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്ക് ഇ​താ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​ധി​ക​മു​ണ്ടാ​യാ​ൽ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും വി​ല ന​ൽ​കി വാ​ങ്ങും.

പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പും ഗാ​ർ​ഡ​ൻ ഉ​ദ്ഘാ​ട​ന​വും കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ എ​ലി​സ​ബേ​ത്ത് അ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ വി.​പ്രി​യ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി​മോ​ൾ ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം റോ​സ​മ്മ ബാ​ബു​ജി, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സൂ​സ​ൻ വ​ർ​ഗീ​സ്, വി​എ​ച്ച്എ​സ്ഇ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സ​ജി ഇ​ടി​ക്കു​ള, കൃ​ഷി ഓ​ഫീ​സ​ർ ര​ഞ്ജി​ത് കു​മാ​ർ, പ്ര​ഫ.​ജി. ജോ​ണ്‍, ജോ​ണ്‍ മാ​ങ്കൂ​ട്ടം, സി.​ആ​ർ. അ​നി​ൽ, എം.​എ​സ്. മ​ധു, പി.​എ​സ്. കൃ​ഷ്ണ​കു​മാ​ർ, ഹെ​ഡ്മി​സ്ട്ര​സ് ബി. ​ബി​ന്ദു, തോ​മ​സ് വ​ർ​ഗീ​സ്, ബി. ​വി​ശ്വ​നാ​ഥ​ൻ ഉ​ണ്ണി​ത്താ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.