മാ​ർ​ത്തോ​മ്മാ സ​ഭ ഭ​ദ്രാ​സ​ന ക​ണ്‍​വ​ൻ​ഷ​ൻ ആ​റാ​ട്ടു​പു​ഴ​യി​ൽ
Monday, January 20, 2020 10:58 PM IST
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ ചെ​ങ്ങ​ന്നൂ​ർ - മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ മു​ത​ൽ 26 വ​രെ ആ​റാ​ട്ടു​പു​ഴ ഡോ. ​സ​ഖ​റി​യാ​സ് മാ​ർ തെ​യോ​ഫി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത സ്മാ​ര​ക ത​രം​ഗം മി​ഷ​ൻ ആ​ക്ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
നാ​ളെ വൈ​കു​ന്നേ​രം 6.30 ന് ​മാ​ർ​ത്തോ​മ്മാ സ​ഭ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ചെ​ങ്ങ​ന്നൂ​ർ - മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാ​ധി​പ​ൻ തോ​മ​സ് മാ​ർ തീ​മോ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം 6.30ന് ​പൊ​തു​യോ​ഗ​ങ്ങ​ളു​ണ്ടാ​കും. 24ന് ​രാ​വി​ലെ 10 ന് ​സു​വി​ശേ​ഷ സേ​വി​കാ​സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള​ള പൊ​തു​യോ​ഗം.
25ന് ​രാ​വി​ലെ എ​ട്ടി​ന് കു​ട്ടി​ക​ളു​ടെ യോ​ഗ​വും 10ന് ​ഭ​ദ്രാ​സ​ന സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക​സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള പൊ​തു​യോ​ഗ​വും വൈ​കു​ന്നേ​രം നാ​ലി​ന്് ഭ​ദ്രാ​സ​ന യു​വ​ജ​ന സ​മ്മേ​ള​ന​വും ന​ട​ക്കും. 26ന് ​രാ​വി​ലെ എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​രം - കൊ​ല്ലം ഭ​ദ്രാ​സ​ധ്യ​ക്ഷ​ൻ ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് എ​പ്പി​സ്കോ​പ്പാ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന. 11 ന് ​സ​മാ​പ​ന​യോ​ഗം ഭ​ദ്രാ​സ​ന കു​ടും​ബ​സം​ഗ​മ​മാ​യി ന​ട​ത്തും. തോ​മ​സ് മാ​ർ തീ​മോ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ സ​മാ​പ​ന​സ​ന്ദേ​ശം ന​ൽ​കും. വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​ജ​യ​ൻ തോ​മ​സ്, സ​ഭാ കൗ​ണ്‍​സി​ൽ അം​ഗം അ​ജി അ​ല​ക്സ്, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ മോ​ഡി പി. ​ജോ​ർ​ജ് പ​ത്തി​യൂ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.