നേ​താ​ജി സ്കൂ​ളി​ൽ തോ​ര​ൻ​ഫെ​സ്റ്റ്
Tuesday, January 21, 2020 10:38 PM IST
പ്ര​മാ​ടം: പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ നാ​ട​ൻ വി​ഭ​വ​ങ്ങ​ളു​മാ​യി പ്ര​മാ​ടം നേ​താ​ജി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തോ​ര​ൻ​ഫെ​സ്റ്റ്. ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ന്ന തോ​ര​ൻ​ഫെ​സ്റ്റ് വൈ​വി​ധ്യ​ങ്ങ​ളു​ടേ​താ​യി.

ചെ​ന്പ​ര​ത്തി​പ്പൂ​വ് തോ​ര​ൻ, പ്ലാ​വി​ല തോ​ര​ൻ, പൊ​ന്നാ​രി വീ​ര​ൻ, ത​ഴു​താ​മ തു​ട​ങ്ങി​യ​വ​യു​ടെ തോ​ര​ൻ വി​ഭ​വ​ങ്ങ​ൾ മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് പു​തു​മ സ​മ്മാ​നി​ച്ചു. നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ​യി​നം തോ​ര​നു​ക​ൾ ത​യാ​റാ​ക്കി കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ തോ​ര​നു​ക​ൾ രു​ചി​ച്ചു നോ​ക്കി.

വാ​ഴ​പ്പി​ണ്ടി, ചേ​ന്പി​ൻ​താ​ൾ, വി​വി​ധ​യി​നം ചീ​ര​ക​ൾ, ഇ​ടി​ച്ച​ക്ക, വാ​ഴ​ക്കാ​യ, മു​ര​ങ്ങ​യി​ല, വാ​ഴ​ക്കൂ​ന്പ്, ഓ​മ​യ്ക്ക തു​ട​ങ്ങി വീ​ട്ടു​വ​ള​പ്പി​ൽ ല​ഭ്യ​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള അ​ന്പ​തോ​ളം തോ​ര​നു​ക​ളു​ടെ രു​ചി വൈ​വി​ധ്യ​വു​മാ​യാ​ണ് കു​ട്ടി​ക​ൾ തോ​ര​ൻ​ഫെ​സ്റ്റി​ൽ എ​ത്തി​യ​ത്. ‌