തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​നം ഇ​ന്ന് ‌
Tuesday, January 21, 2020 10:38 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ (ചാ​സ്) സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ല​ന്തൂ​ർ ഖാ​ദി ട​വ​റി​ൽ തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​നം ന​ൽ​കും.പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ഇ​ന്ന് 9.30ന് ​ഇ​ല​ന്തൂ​ർ ഖാ​ദി ബോ​ർ​ഡ് ഓ​ഫീ​സി​ൽ എ​ത്ത​ണ​മെ​ന്ന്് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
12.30 വ​രെ​യു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ ഇ​ന്നും നാ​ളെ​യും പ്രാ​ക്ടി​ക്ക​ൽ ക്ലാ​സു​ക​ളാ​യി​രി​ക്കും ന​ട​ത്തു​ക. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കും. ജി​ല്ല​യി​ലെ ബീ ​കീ​പ്പിം​ഗ് ഫീ​ൽ​ഡ്മാ​ൻ​മാ​രാ​യ ജ​യിം​സ് കു​ഴി​ക്കാ​ട്ട്, കെ.​എം. ശ​ങ്ക​ര​ൻ​കു​ട്ടി എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ പി.​കെ. വി​ജ​യ​മ്മ അ​റി​യി​ച്ചു. ‌