ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നാ​ലു​മ​ണി​ക്കാ​റ്റ് പ​ദ്ധ​തി ചി​റ​യി​റ​ന്പി​ൽ; ഉ​ദ്ഘാ​ട​നം 25ന് ‌
Tuesday, January 21, 2020 10:41 PM IST
മാ​രാ​മ​ൺ: പ്ര​കൃ​തി​യെ അ​റി​യാ​നും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും ല​ക്ഷ്യ​മി​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ന​ട​പ്പാ​ക്കു​ന്ന നാ​ലു​മ​ണി​ക്കാ​റ്റ് വ​ഴി​യോ​ര വി​നോ​ദ​സ​ഞ്ചാ​ര വി​ശ്ര​മ​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം 25ന് ​ന​ട​ക്കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ അ​റി​യി​ച്ചു.
ഇ​തു സം​ബ​ന്ധി​ച്ച് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ചി​റ​യി​റ​മ്പി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സി​സി​റ്റി​വി കാ​മ​റ​ക​ളു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ​ദ്ധ​തി തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ർ ഡോ. ​വി​ന​യ് ഗോ​യ​ലും നി​ർ​വ​ഹി​ക്കും.
ച​ര​ൽ​കു​ന്നു​ക​ളു​ടെ അ​ടി​വാ​ര​ത്തി​ലു​ള്ള പു​ഞ്ച​യി​ലെ വ​ശ്യ​മ​നോ​ഹ​ര​മാ​യ വ​ർ​ണ​കാ​ഴ്ച​ക​ൾ ആ​വോ​ളം ആ​സ്വ​ദി​ക്കാ​ൻ നാ​ട്ടു​കാ​ർ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും അ​വ​സ​ര​മൊ​രു​ക്കു​ന്ന പ​ദ്ധ​തി​യ്ക്കാ​യി 25 ല​ക്ഷം രൂ​പ​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ചെ​ല​വ​ഴി​ച്ച​ത്.
ര​ണ്ടു​ഘ​ട്ട​മാ​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത് വ​ർ​ഷ​ങ്ങ​ളാ​യി മാ​ലി​ന്യ​കൂ​മ്പാ​ര​മാ​യി​രു​ന്ന ഇ​വി​ടം ഇ​ന്ന് മ​നോ​ഹ​ര​മാ​യ ഒ​രു മി​നി പാ​ർ​ക്കി​നു സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
പു​ഞ്ച​യു​ടെ ഇ​രു​വ​ശ​ത്തും ക​രി​ങ്ക​ൽ ഭി​ത്തി നി​ർ​മി​ച്ച് ന​ട​പ്പാ​ത​യി​ൽ പൂ​ട്ടു​ക​ട്ട​ക​ൾ പാ​കി മ​നോ​ഹ​ര​മാ​യ സം​ര​ക്ഷ​ണ വേ​ലി​ക​ളും ഇ​രി​പ്പി​ട​ങ്ങ​ളും സ്ഥാ​പി​ച്ചാ​ണ് പ​ണി​യു​ടെ പൂ​ർ​ത്തീ​ക​ര​ണം ന​ട​ത്തി​യ​ത്.
ഒ​രേ സ​മ​യം മൂ​ന്ന് പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന പ​തി​നേ​ഴി​ൽ​പ​രം സി​മ​ന്‍റ് ബ​ഞ്ചു​ക​ളാ​ണു​ള്ള​ത്.
ന​യ​ന മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ൾ ആ​വോ​ളം ആ​സ്വ​ദി​ച്ച് പ്ര​ഭാ​ത സാ​യാ​ഹ്ന സ​വാ​രി​ക​ൾ ന​ട​ത്താ​നും നാ​ട്ടു​വി​ശേ​ഷ​ങ്ങ​ൾ, പ​ങ്കു​വ​ച്ചി​രി​ക്കാ​നും വാ​യ​ന​യ്ക്കും വി​ശ്ര​മ​ത്തി​നും അ​നു​യോ​ജ്യ​മാ​യ ത​ര​ത്തി​ലാ​ണ് നി​ർ​മാ​ണം.
വൈ​ദ്യു​തി തൂ​ണു​ക​ൾ റോ​ഡ​രി​കി​ലേ​ക്കു മാ​റ്റി സ്ഥാ​പി​ച്ച​തും പാ​ർ​ക്കി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് സ​ഹാ​യ​ക​ര​മാ​യി.
വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന​ത്തി​ന് അ​ന​ന്ത​ര സാ​ധ്യ​ത​ക​ളു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ ച​ര​ൽ​കു​ന്ന്, അ​രു​വി​ക്കു​ഴി, മ​യി​ലാ​ടും​പാ​റ, പ്ര​മാ​ട​ത്തു​പാ​റ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന​പാ​ത​യി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.
തോ​ട്ട​പ്പു​ഴ​ശേ​രി കൃ​ഷി​ഭ​വ​ൻ, പോ​സ്റ്റ് ഓ​ഫീ​സ്, വോ​ളി​ബോ​ൾ സ്റ്റേ​ഡി​യം, വൈ​എം​സി​എ എ​ന്നി​വ​യും തി​രു​വ​ഞ്ചാം​കാ​വ് ദേ​വീ​ക്ഷേ​ത്ര​വും ഇ​തി​നു സ​മീ​പ​ത്താ​ണ്. പ്ര​ദേ​ശ​ത്തെ കാ​മ​റ​യു​ടെ നി​രീ​ക്ഷ​ണ​വും പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ലും സാ​മൂ​ഹി​ക​വി​രു​ദ്ധ​ശ​ല്യം ഒ​ഴി​വാ​ക്കു​ന്ന​തി​നും സ​ഹാ​യ​ക​ര​മാ​ണ്.
സം​സ്ഥാ​ന പാ​ത​യാ​യ റ്റി​കെ റോ​ഡി​ൽ നി​ന്നും ഒ​രു കി​ലോ​മീ​റ്റ​റി​ൽ താ​ഴെ ദൂ​രം മാ​ത്ര​മാ​ണ് ഇ​വി​ടേ​യ്ക്കു​ള്ള​തെ​ന്ന​തും മ​റ്റ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ഗു​ണ​ക​ര​മാ​ണ്.‌