ജീ​വ​നി പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് ‌
Tuesday, January 21, 2020 10:43 PM IST
പ​ത്ത​നം​തി​ട്ട: വി​ഷ​വി​മു​ക്ത പ​ച്ച​ക്ക​റി സം​സ്ഥാ​ന​മൊ​ട്ടാ​കെ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കൃ​ഷി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന 'ജീ​വ​നി' പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ഇ​ന്നു രാ​വി​ലെ 10.30ന് ​വീ​ണ ജോ​ർ​ജ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും.
കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ശ്യാം ​മോ​ഹ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ട​ങ്ങി​ല്‍ പ​ന്ത​ളം പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ വ​ള​പ്പി​ലേ​ക്കു​ള്ള പ​ച്ച​ക്ക​റി കൃ​ഷി തൈ ​വി​ത​ര​ണോ​ദ്ഘാ​ട​നം മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ​യും സം​യോ​ജി​ത മാ​തൃ​ക​കൃ​ഷി ധ​ന​സ​ഹാ​യ വി​ത​ര​ണം ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ​യും നി​ര്‍​വ​ഹി​ക്കും.
സ്‌​കൂ​ള്‍ വ​ള​പ്പി​ലെ പ​ച്ച​ക്ക​റി കൃ​ഷി തൈ​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ എ.​എ​ല്‍ ഷീ​ജ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തും.
പ​ച്ച​ക്ക​റി​ക​ളു​ടെ ഉ​ത്പാ​ദ​ന​ത്തോ​ടൊ​പ്പം വി​പ​ണി സാ​ധ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ഇ​ക്കോ​ഷോ​പ്പ്, എ ​ഗ്രേ​ഡ് ക്ല​സ്റ്റ​ര്‍ എ​ന്നി​വ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും ഉ​ത്പാ​ദ​നോ​പാ​ധി​ക​ളു​ടെ​യും വി​പ​ണ​ന​കേ​ന്ദ്രം തു​ട​ങ്ങു​ക​യും ചെ​യ്യും. പ​ദ്ധ​തി​യി​ലൂ​ടെ ജി​ല്ല​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്ത്, മു​ന്‍​സി​പ്പാ​ലി​റ്റി​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ വീ​ടു​ക​ളി​ലും ജൈ​വ​രീ​തി​യി​ലു​ള​ള പോ​ഷ​ക​പ്ര​ദ​ര്‍​ശ​ന​ത്തോ​ട്ടം നി​ര്‍​മി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി, ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി​ഓ​ഫീ​സ​ര്‍ മ​ധു ജോ​ര്‍​ജ് മ​ത്താ​യി, ജി​ല്ലാ ആ​ത്മ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ വി​നോ​ജ് മാ​മ്മ​ന്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ജോ​ര്‍​ജ് ബോ​ബി, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സൂ​സ​ന്‍ വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. ‌