ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഓ​പ്പ​ണ്‍ ജിം ​പ്ര​ക്കാ​ന​ത്ത് ആ​രം​ഭി​ക്കും: വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ
Wednesday, January 22, 2020 10:52 PM IST
പ​ത്ത​നം​തി​ട്ട: ചെ​ന്നീ​ര്‍​ക്ക​ര​യി​ലെ പ്ര​ക്കാ​ന​ത്തു​ത​ന്നെ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഓ​പ്പ​ണ്‍ ജിം ​ആ​രം​ഭി​ക്കു​മെ​ന്ന് വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ. ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍ വ​ര്‍​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വ്യാ​യാ​മ​വും കാ​യി​ക വി​നോ​ദ​ങ്ങ​ളും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​ര്‍​ദ്രം ജ​ന​കീ​യ കാ​ന്പെ​യ്ന്‍റെ ഭാ​ഗ​മാ​യി പ്ര​ക്കാ​നം പൊ​തു സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ജി​ല്ലാ​ത​ല വോ​ളി​ബോ​ള്‍ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.

പ​ത്ത​നം​തി​ട്ട ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ്, ആ​രോ​ഗ്യ​കേ​ര​ളം എ​ന്നി​വ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ ഫ​യ​ര്‍ ആ​ൻ​ഡ് സേ​ഫ്റ്റി ടീ​മും പ്ര​ക്കാ​നം വോ​ളി​ബോ​ള്‍ അ​ക്കാ​ഡ​മി ടീ​മും ത​മ്മി​ല്‍ പ്ര​ദ​ര്‍​ശ​ന മ​ത്സ​രം ന​ട​ത്തി.

ജി​ല്ല​യി​ലെ റ​വ​ന്യു ബ്ലോ​ക്കു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു​ള്ള ടീ​മു​ക​ളാ​ണ് മ​ത്സ​രി​ക്കു​ക. ചെ​ന്നീ​ര്‍​ക്ക​ര കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജീ​വി​ത​ശൈ​ലീ രോ​ഗ​നി​ര്‍​ണ​യ ക്യാ​മ്പും ആ​ര്‍​ദ്രം സ്റ്റാ​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​എ​സ്.​പാ​പ്പ​ച്ച​ന്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ.​എ​ല്‍ ഷീ​ജ, ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രം മാ​നേ​ജ​ര്‍ എ​ബി സു​ഷ​ന്‍, ഡെ​പ്യൂ​ട്ടി ഡി​എം​ഒ സി.​എ​സ്. ന​ന്ദി​നി, ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ വി​നോ​ദ് കു​മാ​ര്‍, ആ​ര്‍​ദ്രം അ​സി​സ്റ്റ​ന്‍​ഡ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ സി.​ജി. ശ്രീ​രാ​ജ്, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ടി.​കെ.​ജി. നാ​യ​ര്‍, ഡെ​പ്യൂ​ട്ടി മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ ടി.​കെ അ​ശോ​ക് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.