പ്ര​കൃ​തി സൗ​ഹൃ​ദ ഉ​ത്പ​ന്ന പ്ര​ദ​ര്‍​ശ​ന​വും വി​പ​ണ​ന​വും നാ​ളെ
Wednesday, January 22, 2020 10:52 PM IST
പ​ത്ത​നം​തി​ട്ട: കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍റെ നേ​ത്യ​ത്വ​ത്തി​ല്‍ നാ​ളെ പ​ത്ത​നം​തി​ട്ട ടൗ​ണ്‍ ഹാ​ളി​ല്‍ പ്ര​കൃ​തി സൗ​ഹൃ​ദ ഉ​ത്പ​ന്ന പ്ര​ദ​ര്‍​ശ​ന​വും വി​പ​ണ​ന​വും സം​ഘ​ടി​പ്പി​ക്കും. ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ഗു​ണ​നി​ല​വാ​ര​മു​ള്ള പ്ര​കൃ​തി സൗ​ഹൃ​ദ കു​ടും​ബ​ശ്രീ ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ക എ​ന്ന ഉ​ദേ​ശ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന വി​പ​ണ​ന​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ പ​ത്തി​നു പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ൺ റോ​സ് ലി​ൻ സ​ന്തോ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി നി​ര്‍​വ​ഹി​ക്കും.
ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സം​രം​ഭ​ക​ര്‍ ത​യാ​റാ​ക്കി​യ വി​വി​ധ​ത​രം തു​ണി​സ​ഞ്ചി​ക​ള്‍, പേ​പ്പ​ര്‍ ക്യാ​രി ബാ​ഗു​ക​ള്‍, തു​ക​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍, ജ്യൂ​ട്ട് ഉ​ത്പ​ന്ന​ങ്ങ​ള്‍, മു​ള, ഈ​റ, ത​ടി, ചി​ര​ട്ട ഉ​ത്പ​ന്ന​ങ്ങ​ള്‍, പ്ര​കൃ​തി സൗ​ഹൃ​ദ സ്ട്രോ​ക​ള്‍ എ​ന്നി​വ ഈ ​വി​പ​ണ​ന​മേ​ള​യി​ല്‍ വി​ല്പ​ന ന​ട​ത്തും.