ഭ​ര​ണ​ഘ​ട​നാ സാ​ക്ഷ​ര​താ ക​ലാ​ജാ​ഥ ഇ​ന്ന് ജി​ല്ല​യി​ല്‍
Wednesday, January 22, 2020 10:52 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​സ​ര്‍​കോ​ഡ് നി​ന്നും ആ​രം​ഭി​ച്ച ഭ​ര​ണ​ഘ​ട​നാ സാ​ക്ഷ​ര​താ ക​ലാ​ജാ​ഥ ഇ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ എ​ത്തി​ച്ചേ​രും. 'ഇ​ന്ത്യ എ​ന്ന റി​പ്പ​ബ്ലി​ക്' എ​ന്ന പേ​രി​ലു​ള്ള ക​ലാ​ജാ​ഥ ഇ​ന്ന് രാ​വി​ലെ 10 ന് ​പെ​രി​ങ്ങ​ര​യി​ലും ഉ​ച്ച​ക​ഴി​ഞ്ഞു 3.30ന് ​ആ​റ​ന്മു​ള എ​ഴി​ക്കാ​ട് കോ​ള​നി​യി​ലും വൈ​കു​ന്നേ​രം ആ​റി​ന് ഇ​ല​ന്തൂ​രി​ലും എ​ത്തും.
ഭ​ര​ണ​ഘ​ട​ന​യു​ടെ പ്രാ​ധാ​ന്യ​വും ല​ക്ഷ്യ​ങ്ങ​ളും സാ​ധാ​ര​ണ ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ക​ലാ​ജാ​ഥ 30ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പി​ക്കും. ഭ​ര​ണ​ഘ​ട​നാ സാ​ക്ഷ​ര​ത​യു​ടെ ഭാ​ഗ​മാ​യി 25ന് ​സം​സ്ഥാ​ന​ത്തെ 5000 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ക്കും. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ 125 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ക്കു​മെ​ന്ന് ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​വി.​വി മാ​ത്യൂ അ​റി​യി​ച്ചു.