തെ​രു​വു​നാ​യ്ക്ക​ളെ ഭ​യ​ന്ന് പ​ത്ത​നം​തി​ട്ട
Wednesday, January 22, 2020 10:54 PM IST
പ​ത്ത​നം​തി​ട്ട: തെ​രു​വു​നാ​യ്ക്ക​ളെ ഭ​യ​ന്ന് പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലൂ​ടെ വ​ഴി​ന​ട​ക്കാ​നാ​കാ​ത്ത സ്ഥി​തി. ഇ​ന്ന​ലെ ന​ഗ​ര​ത്തി​ൽ മാ​ത്രം 20 പേ​രെ​യാ​ണ് പേ ബാധിത ല​ക്ഷ​ണ​ങ്ങ​ളോ​ടെ എ​ത്തി​യ നാ​യ ആ​ക്ര​മി​ച്ച​ത്. രാ​വി​ലെ പ്ര​മാ​ടം ഭാ​ഗ​ത്തു​നി​ന്ന് ടൗ​ണി​ലേ​ക്കെ​ത്തി​യ നാ​യ​യാ​ണ് ഭീ​തി പ​ര​ത്തി​യ​തെ​ന്ന് പ​റ​യു​ന്നു.​
പ്ര​മാ​ട​ത്തു വീ​ടി​നു മു​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന വെ​ളു​ന്ത​റ പു​ത്ത​ൻ​വീ​ട്ടി​ൽ ഓ​മ​ന​യെ​യാ​ണ് നാ​യ ആ​ദ്യം ക​ടി​ച്ച​ത്. വീ​ടി​നു പു​റ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഓ​മ​ന​യെ നാ​യ ആ​ക്ര​മി​ക്കു​ന്ന​തു ക​ണ്ട് സ​മീ​പ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി​യാ​ണ് ര​ക്ഷ​പെ​ടു​ത്തി​യ​ത്.
മ​റ്റു​ള്ള​വ​രു​ടെ ബ​ഹ​ളം കേ​ട്ട് നാ​യ ഓ​ടി​മ​റ​ഞ്ഞു. മു​ഖ​ത്തു ക​ടി​യേ​റ്റ ഓ​മ​ന പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഇ​തോ​ട അ​ഞ്ച​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ 21 പേ​ർ​ക്ക് ഇ​തേ നാ​യ​യു​ടെ ക​ടി​യേ​റ്റു.
പി​ന്നീ​ട് 11 ഓ​ടെ പ​ത്ത​നം​തി​ട്ട സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ലെ​ത്തി​യ നാ​യ വ​ഴി​യാ​ത്ര​ക്കാ​രെ പ്ര​കോ​പ​ന​മി​ല്ലാ​തെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പേ​വി​ഷ ല​ക്ഷ​ണ​ങ്ങ​ളോ​ടെ എ​ത്തി​യ നാ​യ വ​ഴി​യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ക്കു​ന്ന​തു ത​ട​യാ​ൻ ശ്ര​മി​ച്ച വ്യാ​പാ​രി​ക​ൾ, ഓ​ട്ടോ​റി​ക്ഷ​ക്കാ​ർ എ​ന്നി​വ​ർ​ക്കും ക​ടി​യേ​റ്റു.
കൈ​കാ​ലു​ക​ളി​ലാ​ണ് പ​ല​ർ​ക്കും ക​ടി​യേ​റ്റ​ത്. പ​ല​രും ആ​ക്ര​മ​ണ​ത്തി​നി​ടെ താ​ഴെ വീ​ണു. ഇ​വ​രി​ൽ ചി​ല​രു​ടെ മു​ഖ​ത്തും നാ​യ ആ​ക്ര​മി​ച്ച പാ​ടു​ക​ളു​ണ്ട്. ക​ടി​യേ​റ്റ മി​ക്ക​വ​രി​ലും ആ​ഴ​ത്തി​ൽ മു​റി​വേ​റ്റു.
കൈ ​കാ​ലു​ക​ളി​ൽ ര​ക്തം വാ​ർ​ന്നൊ​ഴു​കി​യ നി​ല​യി​ലാ​ണ് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. പേ​പ്പ​ട്ടി ക​ടി​യേ​റ്റ​വ​ർ ഒ​ന്നി​നു പി​റ​കേ ഒ​ന്നാ​യി ഓ​ടി​യെ​ത്തി​യ​തോ​ടെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗം നി​റ​ഞ്ഞു.
മു​റി​വി​ൽ നി​ന്നും ര​ക്തം വാ​ർ​ന്ന​തി​നാ​ൽ പേ​വി​ഷ​ബാ​ധ​യു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ചി​കി​ത്സ ആ​രം​ഭി​ച്ച​തെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.
പൊ​ക്കം​കു​റ​ഞ്ഞ ക​റു​ത്ത പ​ട്ടി​യാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് ക​ടി​യേ​റ്റ​വ​ർ പ​റ​ഞ്ഞു. കാ​ല്, മു​തു​ക്, കൈ​യ്, നെ​ഞ്ച്, മു​ഖം എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ​ല​ർ​ക്കും ക​ടി​യേ​റ്റ​ത്.
പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഓ​മ​ന ചി​കി​ത്സ ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന​പ്പോ​ഴേ​ക്കും പേ​പ്പ​ട്ടി നി​ര​വ​ധി ആ​ളു​ക​ളെ ക​ടി​ച്ചു​വെ​ന്ന ഭീ​തി ന​ഗ​ര​ത്തി​ൽ കാ​ട്ടു​തീ പോ​ലെ പ​ട​ർ​ന്നു.
ഒ​ന്നു​മ​റി​യാ​തെ ന​ഗ​ര​ത്തി​ലൂ​ടെ ന​ട​ന്നു പോ​യ​വ​ർ​ക്കാ​ണ് കൂ​ടു​ത​ലാ​യി ക​ടി കി​ട്ടി​യ​ത്. ഇ​തി​നി​ടെ, പ​ട്ടി​യെ ക​ണ്ടു​പി​ടി​ച്ച് ത​ല്ലി​ക്കൊ​ല്ലാ​ൻ യു​വാ​ക്ക​ളു​ടെ സം​ഘം ഇ​റ​ങ്ങി​യി​രു​ന്നു. ഒ​ടു​വി​ൽ, ഉ​ച്ച​യ്ക്ക് 12.30ഓ​ടെ അ​ബാ​ൻ ജം​ഗ്ഷ​നി​ൽ വ​ച്ച് നാ​യ​യെ ത​ല്ലി​ക്കൊ​ന്നു.
നാ​യ ന​ഗ​ര​ത്തി​ൽ ഭീ​തി പ​ര​ത്തി​യെ​ത്തി​യ വി​വ​രം സ​മീ​പ​ത്തെ സ്കൂ​ളു​ക​ളി​ൽ ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​ൻ എ. ​സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റി​യി​ച്ചു.
ഇ​തോ​ടെ ഉ​ച്ച​യ്ക്കു​ള്ള ഇ​ട​വേ​ള​ക​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ കു​ട്ടി​ക​ൾ​ക്കും നി​ർ​ദേ​ശം ല​ഭി​ച്ചു.
വ്യാ​പാ​രി​ക​ളും വ​ഴി​യാ​ത്ര​ക്കാ​രും ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി​യ യാ​ത്ര​ക്കാ​രു​മെ​ല്ലാം നാ​യ​യെ ഭ​യ​ന്നാ​ണ് മ​ണി​ക്കൂ​റു​ക​ൾ നി​ന്ന​ത്. അ​ബാ​ൻ ജം​ഗ്ഷ​നു സ​മീ​പം ഉ​ച്ച​യോ​ടെ എ​ത്തി​യ നാ​യ അ​വി​ടെ​യും ഒ​രാ​ളെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ത​ല്ലി​ക്കൊ​ന്ന​ത്.
വ​ള്ളി​ക്കോ​ട് കോ​ട്ട​യം വേ​ലു​പ​റ​ന്പി​ൽ സു​രേ​ഷ് (40), കു​ന്പ​ഴ അ​ഭി​ന​വം സു​മി(30), കൊ​ടു​മ​ൺ അ​ങ്ങാ​ടി​ക്ക​ൽ പ​റ​യി​രി​ക്കു​ന്ന​തി​ൽ ബാ​ല​കൃ​ഷ്ണ​ൻ (77), തോ​ന്ന്യാ​മ​ല ത​ട​ത്തി​ൽ സ​ന്ദീ​പ്, മ​ല​യാ​ല​പ്പു​ഴ താ​ഴം ഓ​ലി​പ്പാ​റ​ത്ത​ട​ത്തി​ൽ റെ​ജി (49), പ​ന്ത​ളം മ​ന്ന​ത്ത് കോ​ള​നി​യി​ൽ ക​ബീ​ർ (65), ക​ട​മ്മ​നി​ട്ട മു​ള​ന്ത​റ ജെ​സി (44), ആ​സാം സ്വ​ദേ​ശി ജ​ങ്കു (25), ഊ​ന്നു​ക​ൽ ഇ​ട​പ്പു​ര​യി​ൽ ശാ​ന്ത (57), ത​മി​ഴ്നാ​ട് സ്വ​ദേ​ശി ദി​വാ​ൻ (40), വെ​ട്ടി​പ്രം തോ​ട്ടു​പു​റ​ത്ത് രാ​ജ​ൻ (59), കോ​ഴ​ഞ്ചേ​രി മേ​ലു​ക​ര മ​ണ്ടേ​ത്ത് അ​ജി​ത്ത് (24), ഞ​ക്കു​നി​ലം കാ​രം​കു​ന്നി​ൽ മേ​ലേ​തി​ൽ ഗീ​തു (26), വെ​ട്ടി​പ്രം കു​ന്ന​ത്ത് നാ​രാ​യ​ണി (52), ആ​റ​ന്മു​ള കാ​ഞ്ഞി​ര​വേ​ലി ശ്രീ​ഭ​വ​ൻ ചി​ത്ര (33), ത​ണ്ണി​ത്തോ​ട് കു​ന്നും​പു​റ​ത്ത് ജി​ജി​മോ​ൻ, കു​ല​ശേ​ഖ​ര​പേ​ട്ട വ​ലി​യ​പ​റ​ന്പി​ൽ മീ​രാ​ൻ (62), ഇ​ള​കൊ​ള്ളൂ​ർ മ​ഡൂ​ർ മി​ഥു​ൻ​കു​മാ​ർ (23), മീ​ൻ​കു​ഴി ആ​ങ്കൂ​രേ​ത്ത് ജാ​ന​കി (55), വെ​ട്ടി​പ്രം മു​ട്ട​ത്തു​വി​ള​യി​ൽ രാ​ജേ​ഷ് (32), പ്ര​മാ​ടം വെ​ളു​ന്ത​റ പു​ത്ത​ൻ​വീ​ട് ഓ​മ​ന (72) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്.

പേ ​വി​ഷ​ബാ​ധ
പ്ര​തി​രോ​ധ മ​രു​ന്നു​ക​ള്‍ ല​ഭ്യം: ഡി​എം​ഒ

പ​ത്ത​നം​തി​ട്ട: പേ ​വി​ഷ​ബാ​ധ​യ്ക്കെ​തി​രെ​യു​ള​ള വാ​ക്സി​നു​ക​ള്‍ ജി​ല്ല​യി​ലെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും ആ​വ​ശ്യ​ത്തി​നു​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ.​എ​ല്‍. ഷീ​ജ അ​റി​യി​ച്ചു.
പ​ത്ത​നം​തി​ട്ട ടൗ​ണി​ല്‍ പ​ട്ടി​യു​ടെ ക​ടി​യേ​റ്റ 20 പേ​ര്‍​ക്ക് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ ന​ല്‍​കി. ടെ​റ്റ​ന​സ് ടോ​ക്സോ​യി​ഡ്, ആ​ന്‍റി റാ​ബീ​സ് വാ​ക്സി​ന്‍, ഇ​മ്യൂ​ണോ ഗ്ലോ​ബു​ലി​ന്‍ എ​ന്നി​വ​യാ​ണ് പേ​വി​ഷ​ബാ​ധ​യ്ക്കെ​തി​രാ​യി ന​ല്‍​കി​യ​ത്.
ടെ​റ്റ​ന​സ് ടോ​ക്സോ​യി​ഡ്, ആ​ന്‍റി റാ​ബീ​സ് വാ​ക്സി​ന്‍ എ​ന്നി​വ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും ല​ഭ്യ​മാ​ണ്. പ​ട്ടി​ക​ടി​ച്ച മു​റി​വി​ന്‍റെ ആ​ഴം, സ്ഥ​ലം തു​ട​ങ്ങി​യ​വ പ​രി​ഗ​ണി​ച്ചാ​ണ് ഇ​മ്യൂ​ണോ ഗ്ലോ​ബു​ലി​ന്‍ കു​ത്തി​വ​യ്ക്കു​ന്ന​ത്. ഇ​ത് ജി​ല്ല​യി​ലെ എ​ല്ലാ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ലും ആ​വ​ശ്യ​ത്തി​ന് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.