കി​ണ​റ്റി​ൽ​വീ​ണ വ​യോ​ധി​ക​നെ ഫ​യ​ർ​ഫോ​ഴ്‌​സ്‌ ര​ക്ഷ​പ്പെ​ടു​ത്തി
Wednesday, January 22, 2020 10:54 PM IST
പ​ത്ത​നം​തി​ട്ട: കി​ണ​റ്റി​ൽ​വീ​ണ വ​യോ​ധി​ക​നെ ഫ​യ​ർ​ഫോ​ഴ്‌​സ്‌ ര​ക്ഷ​പ്പെ​ടു​ത്തി. വെ​ട്ടി​പ്രം ഈ​ട്ടി​മൂ​ട്ടി​ൽ പാ​പ്പ​ച്ചാ​നാ​ണ്‌ (62) കി​ണ​റ്റി​ൽ വീ​ണ​ത്‌. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.15 ഓ​ടെ​യാ​ണ്‌ സം​ഭ​വം. കി​ണ​റ്റി​ൽ വെ​ള്ളം കു​റ​വാ​യി​രു​ന്നെ​ങ്കി​ലും പാ​റ​ക്കെ​ട്ട്‌ ഉ​ണ്ടാ​യി​രു​ന്നു.
ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും പാ​പ്പ​ച്ച​നെ ക​ര​യ്‌​ക്കു ക​യ​റ്റാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ന​ട​ന്നി​ല്ല.
പി​ന്നീ​ട്‌ പ​ത്ത​നം​തി​ട്ട ഫ​യ​ർ സ്‌​റ്റേ​ഷ​നി​ലെ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ്‌ റെ​സ്‌​ക്യു ഓ​ഫീ​സ​ർ പി ​മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി കി​ണ​റ്റി​ൽ ഇ​റ​ങ്ങി വ​ല ഉ​പ​യോ​ഗി​ച്ച്‌ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
പാ​പ്പ​ച്ച​നെ പ​രി​ക്കു​ക​ളോ​ടെജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.