ജില്ലാ സ​മ്മേ​ള​നം ഇന്നും നാളെയും
Thursday, January 23, 2020 10:49 PM IST
പ​ത്ത​നം​തി​ട്ട: കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യു​മാ​യി റാ​ന്നി​യി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര. തു​ട​ർ​ന്ന് ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​നം ആ​ന്േ‍​റാ ആ​ന്‍റ​ണി എം ​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നു ശി​വ​ദാ​സ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ സ​തീ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. നാ​ളെ പ്ര​തി​നി​ധി സ​മ്മേ​ള​നം. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി തോ​മ​സ് പി. ​ചാ​ക്കോ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സു​രേ​ഷ് ബാ​ബു, ഷാ​ജ​ൻ നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.