മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് റേ​ഷ​ൻ ക​ട ക​ത്തി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ലാ​യി
Thursday, January 23, 2020 10:51 PM IST
തി​രു​വ​ല്ല: മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് റേ​ഷ​ൻ ക​ട ക​ത്തി​ക്കാ​നൊ​രു​ങ്ങി​യ യു​വാ​വി​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ല്പി​ച്ചു. തി​രു​വ​ല്ല മ​ന്ന​ൻ​ക​ര​ച്ചി​റ​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
യു​വാ​വി​ന്‍റെ മ​ണ്ണെ​ണ്ണ പ്ര​യോ​ഗ​ത്തി​ൽ 20 ചാ​ക്കോ​ളം റേ​ഷ​ൻ അ​രി​യും ഒ​രു ചാ​ക്ക് പ​ഞ്ച​സാ​ര​യും ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി. മ​ന്ന​ൻ ക​ര​ച്ചി​റ ചാ​ല​ക്കു​ഴി മാ​ളി​യേ​ക്ക​ൽ വീ​ട്ടി​ൽ ബി​ജു എം. ​പൗ​ലോ​സി (35)നെ​യാ​ണ് നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ല്പി​ച്ച​ത്. മു​ൻ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​റാ​യ കെ. ​കെ. സോ​മ​ശേ​ഖ​ര​ൻ പി​ള്ള​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 85-ാം ന​മ്പ​ർ റേ​ഷ​ൻ ക​ട​യ്ക്ക് നേ​രെ​യാ​യി​രു​ന്നു യു​വാ​വി​ന്‍റെ അ​തി​ക്ര​മം.
ക​ട​യി​ലെ​ത്തി​യ ബി​ജു ക​ട​യു​ട​മ​യോ​ട് മ​ദ്യ​പി​ക്കാ​ൻ 500 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു, പ​ണം ന​ൽ​കി​ല്ലെ​ന്ന് ക​ട​യു​ട​മ പ​റ​ഞ്ഞ​തോ​ടെ ക​ട​യു​ടെ തി​ണ്ണ​യി​ൽ ബാ​ര​ലി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 15 ലി​റ്റ​റോ​ളം വ​രു​ന്ന മ​ണ്ണെ​ണ്ണ എ​ടു​ത്ത് അ​രി​ച്ചാ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ മു​ക​ളി​ലേ​ക്ക് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു.
ഇ​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ട​യു​ട​മ​യും സ​ഹാ​യി​യും മ​ണ്ണെ​ണ്ണ​യി​ൽ കു​ളി​ച്ചു. തു​ട​ർ​ന്നാ​യി​രു​ന്നു പോ​ക്ക​റ്റി​ൽ നി​ന്നും തീ​പ്പെ​ട്ടി എ​ടു​ത്ത് കാ​ട്ടി ക​ട ക​ത്തി​ക്കു​മെ​ന്ന യു​വാ​വി​ന്‍റെ ഭീ​ഷ​ണി. ഇ​തോ​ടെ ക​ട​യു​ട​മ​യും സ​ഹാ​യി​യും ബ​ഹ​ളം വ​ച്ചു. ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടു​ന്ന​ത് ക​ണ്ട​തോ​ടെ ബി​ജു സം​ഭ​വ സ്ഥ​ല​ത്തു നി​ന്നും ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചു.
തു​ട​ർ​ന്നാ​ണ് നാ​ട്ടു​കാ​ർ ഇ​യാ​ളെ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടി​യ നാ​ട്ടു​കാ​ർ​ക്ക് നേ​രെ കൈ​യേ​റ്റ​ത്തി​ന് മു​തി​ർ​ന്ന​തോ​ടെ യു​വാ​വി​ന്‍റെ കൈ​ക​ൾ നാ​ട്ടു​കാ​രി​ൽ ചി​ല​ർ ചേ​ർ​ന്ന് പ്ലാ​സ്റ്റി​ക് ക​യ​ർ ഉ​പ​യോ​ഗി​ച്ച് ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു.
ക​ട​യു​ട​മ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ബി​ജു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. സം​ഭ​വം സം​ബ​ന്ധി​ച്ച് ക​ട​യു​ട​മ തി​രു​വ​ല്ല പോ​ലീ​സി​ൽ പ​രാ​തി ന​ല്കി.