വെ​ഹി​ക്കി​ൾ മൗ​ണ്ട​ഡ് കാ​മ​റ​ക​ളു​മാ​യി ജി​ല്ല​യി​ലെ പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ
Friday, January 24, 2020 10:54 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ മു​തി​ർ​ന്ന പോ​ലൃ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളി​ലും വെ​ഹി​ക്കി​ൾ മൗ​ണ്ട​ഡ് കാ​മ​റ​ക​ൾ ഘ​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി.​ജ​യ​ദേ​വ് നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ജി​ല്ല​യി​ലെ മ​റ്റു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​ർ തു​ട​ങ്ങി​യ എ​ല്ലാ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​ന​ങ്ങ​ളി​ലും ക​ണ്‍​ട്രോ​ൾ റൂം, ​ഹൈ​വേ പ​ട്രോ​ൾ വാ​ഹ​ന​ങ്ങ​ളി​ലും ഇ​ത്ത​രം കാ​മ​റ​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.
ജി​ല്ലാ പോ​ലീ​സി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തു​ന്ന വാ​ഹ​ന​പ​രി​ശോ​ധ​ന ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ സു​താ​ര്യ​മാ​കു​ന്ന​തി​നും, ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ, സ​മ​ര​ങ്ങ​ൾ,
പ്ര​ക്ഷോ​ഭ​ങ്ങ​ൾ തു​ട​ങ്ങി​യ​വ കൃ​ത്യ​മാ​യി പ​ക​ർ​ത്തു​ന്ന​തി​നും പ്ര​ക​ട​ന​ങ്ങ​ൾ​ക്കി​ട​യി​ലും മ​റ്റും പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളും, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ആ​ക്ര​മി​ക്ക​പെ​ടു​ക​യും പൊ​തു​മു​ത​ലു​ക​ൾ ന​ശി​പ്പി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​ത് വ്യ​ക്ത​മാ​യി ചി​ത്രീ​ക​രി​ച്ച് തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നും അ​തു​വ​ഴി കു​റ്റ​വാ​ളി​ക​ളെ കൃ​ത്യ​മാ​യി ക​ണ്ടെ​ത്തു​ന്ന​തി​നും ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. പോ​ലീ​സി​ന്‍റെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഇ​ട​പെ​ട​ലു​ക​ളി​ലും ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന വി​ധ​മു​ള്ള സു​താ​ര്യ​ത​യും സ്വീ​കാ​ര്യ​ത​യും പു​തി​യ പ​ദ്ധ​തി​യു​ടെ നേ​ട്ട​ങ്ങ​ളാ​കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് എ​സ്. ശി​വ​ദാ​സ്, ജി​ല്ലാ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ർ. ജോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.