അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം നി​ർ​മാ​ണ​ത്തി​ന് 10 ല​ക്ഷം
Friday, January 24, 2020 10:54 PM IST
പെ​രി​ങ്ങ​ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ഏ​ഴാം വാ​ര്‍​ഡി​ല്‍ ചാ​ല​ക്കു​ഴി മി​നി സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പം 90-ാം ന​മ്പ​ര്‍ അ​ങ്ക​ണ​വാ​ടി​ക്ക് പു​തി​യ കെ​ട്ടി​ട നി​ര്‍​മി​ക്കു​ന്ന​തി​നാ​യി 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​ന​കീ​യ ആ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി​യാ​ണ് തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഏ​റ്റ​വും മെ​ച്ച​പ്പെ​ട്ട രീ​തി​യി​ല്‍ ആ​ധു​നി​ക​മാ​യി​ട്ടാ​ണ് നി​ര്‍​മാ​ണം ന​ട​ത്തു​ന്ന​ത്.
ബ്ലോ​ക്കി​ലെ ഒ​രു സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി​യാ​യി​ട്ടാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. ക​ല്ലി​ടീ​ല്‍ ക​ര്‍​മം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​കാ മോ​ഹ​ന്‍ നി​ര്‍​വ​ഹി​ച്ചു. മു​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഈ​പ്പ​ന്‍ കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.