ക​ഞ്ചാ​വ് വി​ല്പ​ന: ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ
Friday, January 24, 2020 10:54 PM IST
പ​ത്ത​നം​തി​ട്ട: സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​വ​ന്ന യു​വാ​ക്ക​ളെ ഇ​ല​വും​തി​ട്ട എ​സ്എ​ച്ച്ഒ ടി.​കെ. വി​നോ​ദ് കൃ​ഷ്ണ​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം എ​സ്ഐ ടി.​പി. ശ​ശി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്തു. ക​ല്ലൂ​പ്പാ​റ ക​ടു​മാ​ൻ​കു​ള​ത്തെ കു​ന്ന​ന്ത​ട​ത്തി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ഗോ​പു (24), മെ​ഴു​വേ​ലി അ​നു​ഷ്ക ഭ​വ​നി​ൽ സ​ജീ​വ​ന്‍റെ മ​ക​ൻ അം​ജി​ത്ത് (20) എ​ന്നി​വ​രാ​ണ് സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ക​ഞ്ചാ​വ് കൈ​മാ​റു​ന്ന​തി​നി​ടെ പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഇ​ല​വും​തി​ട്ട പോ​ലീ​സ് സ്കൂ​ൾ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി വ​രു​ന്ന ’വ​ഴി​കാ​ട്ടി ’പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു.
സ്കൂ​ൾ സ​മ​യ​ങ്ങ​ളി​ൽ അ​പ​രി​ച​ത​ർ സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ൽ നി​ര​ന്ത​രം വ​ന്നു പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ജ​ന​മൈ​ത്രി പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​സ്ഐ അ​ശോ​ക് കു​മാ​റും സം​ഘ​വും സ്കൂ​ൾ പ​രി​സ​ര​ത്ത് പ​ല​പ്പോ​ഴാ​യി നി​രീ​ക്ഷ​ണം ന​ട​ത്തി​യാ​ണ് യു​വാ​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു നീ​ക്കി​യ​ത്.

ഗ്രാ​മ​സ​ഭാ യോ​ഗ​ങ്ങ​ൾ ഇ​ന്നു​മു​ത​ൽ

വ​ള്ളി​ക്കോ​ട്: ഗാ​മ​പ​ഞ്ചാ​യ​ത്തി​ലെ 2020 - 21 വാ​ർ​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ്രാ​മ​സ​ഭാ യോ​ഗ​ങ്ങ​ൾ ഇ​ന്നു​മു​ത​ൽ ഫെ​ബ്രു​വ​രി ര​ണ്ടു​വ​രെ ന​ട​ക്കും. ഗ്രാ​മ​സ​ഭ​യി​ൽ കെ​ട്ടി​ട നി​കു​തി ഒ​ടു​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ത്തി​ന് 0468 2350229 എ​ന്ന ന​ന്പ​രി​ൽ വി​ളി​ക്കു​ക.