ടാ​ല​ന്‍റ് സേ​ര്‍​ച്ച് സ്‌​കോ​ള​ര്‍​ഷി​പ്പ്; മ​ത്സ​ര​പ​രീ​ക്ഷ‌
Friday, January 24, 2020 10:58 PM IST
പ​ത്ത​നം​തി​ട്ട: പ​ട്ടി​ക വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ അ​യ്യ​ങ്കാ​ളി മെ​മ്മോ​റി​യ​ല്‍ ടാ​ല​ന്‍റ് സേ​ര്‍​ച്ച് ആ​ന്‍​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് സ്‌​കീം പ്ര​കാ​ര​മു​ള്ള സ​കോ​ള​ര്‍​ഷി​പ്പി​ന് പ​ട്ടി​ക​വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. നാ​ലാം ക്ലാ​സി​ല്‍ പ​ഠ​നം ന​ട​ത്തു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പ​ട്ടി​ക​വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​ര്‍​ച്ച് ഏ​ഴി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ല്‍ നാ​ലു​വ​രെ മ​ത്സ​ര പ​രീ​ക്ഷ ന​ട​ത്തും.
ജി​ല്ല​യി​ലെ പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പെ​ടു​ന്ന​വ​രും കു​ടും​ബ​വാ​ര്‍​ഷി​ക വ​രു​മാ​നം 50,000 രൂ​പ​യി​ല്‍ ക​വി​യാ​ത്ത​വ​രു​മാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മ​ത്സ​ര പ​രീ​ക്ഷ​യി​ല്‍ പ​ങ്കെ​ടു​ക്കാം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍, ഫ​ര്‍​ണി​ച്ച​ര്‍ എ​ന്നി​വ വാ​ങ്ങു​ന്ന​തി​നും പ്ര​ത്യേ​ക ട്യൂ​ഷ​ന്‍ ന​ല്‍​കു​ന്ന​തി​നും ധ​ന​സ​ഹാ​യം ന​ല്‍​കും. ഇ​വ​യ്ക്ക് പു​റ​മേ പ​ത്താം ക്ലാ​സ് വ​രെ​യു​ള്ള പ​ഠ​ന​ത്തി​ന് പ്ര​തി​മാ​സ സ്‌​റ്റൈ​പ്പ​ന്‍റും ല​ഭി​ക്കും. പ​രീ​ക്ഷ​യി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന പ​ട്ടി​ക​വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ള്‍ പേ​ര്, ര​ക്ഷി​താ​വി​ന്‍റെ പേ​ര്, മേ​ല്‍​വി​ലാ​സം, സ​മു​ദാ​യം, കു​ടും​ബ വാ​ര്‍​ഷി​ക വ​രു​മാ​നം, വ​യ​സ്, ആ​ണ്‍​കു​ട്ടി​യോ പെ​ണ്‍​കു​ട്ടി​യോ, പ​ഠി​ക്കു​ന്ന ക്ലാ​സും സ്‌​കൂ​ളി​ന്‍റെ പേ​രും വി​ലാ​സ​വും, അ​പേ​ക്ഷ​ക​ന്‍റെ ഫോ​ണ്‍ ന​മ്പ​ര്‍ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി വെ​ള്ള​പേ​പ്പ​റി​ല്‍ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ സ്‌​കൂ​ള്‍ മേ​ധാ​വി​യു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ല്‍ സ​ഹി​തം റാ​ന്നി തോ​ട്ട​മ​ണ്‍ എ​സ്ബി​ഐ​യ്ക്ക് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന റാ​ന്നി ട്രൈ​ബ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സി​ല്‍ ല​ഭ്യ​മാ​ക്ക​ണം.അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി അ​ഞ്ച്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 04735 227703 എ​ന്ന ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ടു​ക. ‌