യാ​ത്രാ​ബ​ത്ത വി​ത​ര​ണ​ത്തി​ലെ അ​സ​ന്തു​ലി​താ​വ​സ്ഥ അ​ന്വേ​ഷി​ക്ക​ണം: കെ​പി​പി​എ​ച്ച്‌​എ
Friday, January 24, 2020 10:58 PM IST
തി​രു​വ​ല്ല: സാ​മ്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കാ​റാ​യി​ട്ടും യാ​ത്രാ​ബ​ത്ത​യു​ടെ കൃ​ത്യ​മാ​യ ആ​വ​ശ്യ​ക​ത ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളി​ൽ നി​ന്നും ചോ​ദി​ച്ചു വാ​ങ്ങാ​തെ​യും ഡ​യ​റ​ക്ട​റേ​റ്റി​ൽ നി​ന്നും അ​നു​വ​ദി​ച്ച തു​ക സ​ന്തു​ലി​ത​മാ​യി വി​ത​ര​ണം ന​ട​ത്താ​തി​രു​ന്ന​തു​മാ​യ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ന​ട​പ​ടി അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ഗ​യി​ൻ പി​എ​ഫ് വാ​യ്പ അ​നു​വ​ദി​ക്കു​മ്പോ​ൾ ട്ര​ഷ​റി​ക​ൾ​ക്ക് അ​യ​യ്ക്കേ​ണ്ട ഇ​ന്‍റി​മേ​ഷ​ൻ കോ​പ്പി യ​ഥാ​സ​മ​യം അ​യ​യ്ക്കാ​ത്ത​തും വാ​യ്പ എ​ടു​ക്കു​ന്ന​വ​ർ​ക്ക് ഉ​ണ്ടാ​ക്കു​ന്ന കാ​ല​താ​മ​സം പ​രി​ഹ​രി​ക്കാ​ൻ ട്ര​ഷ​റി​യി​ലേ​ക്ക് ഓ​ൺ​ലൈ​നാ​യി പ​ക​ർ​പ്പെ​ത്തി​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം നി​ർ​ദ്ദേ​ശി​ച്ചു.ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ഉ​മ്മ​ൻ, സെ​ക്ര​ട്ട​റി ഷാ​ജി വി. ​മാ​ത്യു, കു​ര്യ​ൻ ഉ​മ്മ​ൻ, ബി. ഷി​ബു, ​കെ.ജി.ഏ​ബ്ര​ഹാം, ജോ​ൺ​സ് റെ​ജി മാ​ത്യു, ബി​നു ജേ​ക്ക​ബ് ഇ​ട്ടി, തോ​മ​സ് മാ​ത്യു, റ​ഞ്ചി പി. ​തോ​മ​സ്, കെ.എം.ജോ​ൺ​സ​ൺ, ജോ​സി ടോം, ​ഷേ​ർ​ളി സാ​മു​വേ​ൽ, ബീ​ന കെ. ​തോ​മ​സ്, വ​സീ​ല ക​വി​രാ​ജ്, എൽ.മി​നി, ബി​നു ചെ​റി​യാ​ൻ, അ​ന്ന​മ്മ മാ​ത്യു, ബി​ജി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.