കാ​ര്‍​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് 7.75 ശ​ത​മാ​നം പ​ലി​ശ​ക്ക് വാ​യ്പ​ന​ല്‍​കും
Friday, January 24, 2020 11:01 PM IST
കോ​ന്നി: താ​ലൂ​ക്കി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് കാ​ര്‍​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് 7.75 ശ​ത​മാ​നം പ​ലി​ശ​യ്ക്ക് വാ​യ്പ ന​ല്‍​കും. കൃ​ഷി​യു​ടെ​യും ഭൂ​മി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​രു കോ​ടി രൂ​പ വ​രെ ന​ല്‍​കു​മെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​സ്.​വി. പ്ര​സ​ന്ന​കു​മാ​ര്‍, സെ​ക്ര​ട്ട​റി ജേ​ക്ക​ബ് സ​ഖ​റി​യ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.
കൃ​ത്യ​മാ​യി ത​വ​ണ​ക​ള്‍ തി​രി​ച്ച​ട​യ്ക്കു​ന്ന​വ​ര്‍​ക്ക് നി​ബ​ന്ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​യി പ​ലി​ശ കു​റ​വു ചെ​യ്യും.
കൂ​ടാ​തെ കൃ​ഷി​ക്കാ​രു​ടെ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും കാ​ല താ​മ​സ​മി​ല്ലാ​തെ വാ​യ്പ അ​നു​വ​ദി​ക്കും.
ഭ​വ​ന​നി​ര്‍​മാ​ണം, വ്യ​വ​സാ​വ​യം, ക​ച്ച​വ​ടം, സ്വ​യം തൊ​ഴി​ല്‍ പ​ദ്ധ​തി, വാ​ഹ​ന വാ​യ്പ, കാ​ഷ് ക്രെ​ഡി​റ്റ്, ടൂ​റ​സം പ​ദ്ധ​തി തു​ട​ങ്ങി ഏ​ത് ആ​വ​ശ്യ​ങ്ങ​ള്‍​ക്കും വാ​യ്പ അ​നു​വ​ദി​ക്കും.
കു​ടി​ശി​ക വാ​യ്പ​ക്കാ​ര്‍​ക്ക് പു​ന​ര്‍ വാ​യ്പാ പ​ദ്ധ​തി​യു​മു​ണ്ട്. കു​ടി​ശി​ക വാ​യ്പ​ക്കാ​ര്‍ ഈ ​അ​വ​സ​രം ഉ​പ​യോ​ഗി​ച്ച് ന​ട​പ​ടി​ക​ളി​ല്‍​നി​ന്നും ഒ​ഴി​വാ​ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.