സി ​ഡി​റ്റി​ല്‍ പ്രോ​ജ​ക്ട് സ്റ്റാ​ഫ് ഒ​ഴി​വ്
Friday, January 24, 2020 11:01 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​നു​വേ​ണ്ടി സി-​ഡി​റ്റ് ന​ട​പ്പാ​ക്കു​ന്ന ഫെ​സി​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് സ​ര്‍​വീ​സ് പ്രോ​ജ​ക്ടി​ലെ താ​ത്കാ​ലി​ക ഒ​ഴി​വു​ക​ളി​ലേ​ക്ക് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് മേ​ഖ​ല അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തു​ന്ന ടെ​സ്റ്റ്, ഇ​ന്‍റ​ർ​വ്യൂ​വി​ലേ​ക്ക് യോ​ഗ്യ​ത​യു​ള​ള അ​പേ​ക്ഷ​ക​രെ ക്ഷ​ണി​ച്ചു.
കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് www.cdit.org സ​ന്ദ​ര്‍​ശി​ക്കു​ക.

ആ​രോ​ഗ്യ സെ​മി​നാ​ർ ന​ട​ത്തി

മ​ല്ല​പ്പ​ള്ളി: പ്ര​കൃ​തി​യി​ലെ അ​ശ്ര​ദ്ധ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഭൂ​ഗ​ർ​ഭ​ജ​ല​ത്തെ വ​രെ മ​ലി​ന​മാ​ക്കു​ന്ന​താ​യും സ​ക​ല ജീ​വ​ജാ​ല​ങ്ങ​ളും ഇ​തി​ന്‍റെ ഭീ​ഷ​ണി​യി​ലാ​ണെ​ന്നും ആ​ന്‍റോ ആ​ന്‍റ​ണി എം​പി. ക്ഷേ​ത്ര​പ്ര​വേ​ശ​ന​വി​ളം​ബ​ര സ്മാ​ര​ക ശ്രീ ​ചി​ത്തി​ര​തി​രു​നാ​ൾ സാം​സ്‌​കാ​രി​ക സ​മി​തി​യും ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളും ചേ​ർ​ന്ന് ജി​ല്ലാ പു​സ്ത​ക​മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ആ​രോ​ഗ്യ സെ​മി​നാ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കു​ഞ്ഞു കോ​ശി പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ്, അം​ഗം കെ. ​സ​തീ​ഷ്, ആ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു, മ​ധു ചെ​മ്പു​കു​ഴി, ജേ​ക്ക​ബ് എം.​എ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.